IndiaLatest

മാരിയപ്പന്‍ തങ്കവേലുവിന് തമിഴ്നാട് സര്‍ക്കാറിന്റെ രണ്ട് കോടി

“Manju”

ചെന്നൈ: ടോക്കിയോ പാരാലിമ്പിക്സ് വെള്ളി മെഡല്‍ ജേതാവ് മാരിയപ്പന്‍ തങ്കവേലുവിന് തമിഴ്നാട് സര്‍ക്കാര്‍ രണ്ട് കോടിയുടെ ധനസഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് ഇക്കാര്യം ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്. മാരിയപ്പന്‍ തങ്കവേലുവിന്റെ തുടര്‍ച്ചയായ മെഡലുകളില്‍ ഇന്ത്യയും തമിഴ്‌നാടും സന്തോഷത്തിലാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. മാരിയപ്പന്‍ തങ്കവേലു1.86 മീറ്റര്‍ പിന്നിട്ടാണ് വെള്ളി നേടിയത്.

2016 ലെ റിയോയില്‍ സ്വര്‍ണം നേടിയ ഗെയിംസിലെ രണ്ടാമത്തെ മെഡലാണിത്. അതേസമയം, ശരത് കുമാര്‍ സീസണിലെ ഏറ്റവും മികച്ച മാര്‍ക്കായ 1.83 മീറ്റര്‍ വെങ്കലവും നേടി. റിയോ 2016 വെള്ളി മെഡല്‍ ജേതാവ്, അമേരിക്കന്‍ സാം ഗ്രീവ് തന്റെ മൂന്നാമത്തെ ശ്രമത്തില്‍ 1.88 മീറ്റര്‍ വിജയകരമായി ചാടി സ്വര്‍ണവും നേടി. മറ്റൊരു ഇന്ത്യന്‍, റിയോ 2016 വെങ്കല മെഡല്‍ ജേതാവ് വരുണ്‍ സിംഗ് ഭാട്ടി 1.77 മീറ്റര്‍ സീസണിലെ മികച്ച കുതിപ്പിനൊപ്പം ഏഴാം സ്ഥാനത്തെത്തി

Related Articles

Back to top button