IndiaLatest

ദേശീയ നിയമ സര്‍വകലാശാലയ്ക്ക് ഡോ.രാജേന്ദ്ര പ്രസാദിന്റെ പേര് നല്‍കി യോഗി സര്‍ക്കാര്‍

“Manju”

അലഹബാദിലെ ദേശീയ നിയമ സര്‍വകലാശാലയ്ക്ക് രാജ്യത്തിന്റെ ആദ്യ രാഷ്‌ട്രപതി ഡോ.രാജേന്ദ്ര പ്രസാദിന്റെ പേര് നല്‍കി യോഗി സര്‍ക്കാര്‍ . രാഷ്‌ട്രപതി രാംനാഥ് കോവിന്ദാണ് സര്‍വകലാശാലയ്ക്ക് ഇന്ന് ശിലാസ്ഥാപനം നടത്തിയത്. കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു, ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ചീഫ് ജസ്റ്റിസ് എന്‍ വി രമണ, നിരവധി മുതിര്‍ന്ന ജഡ്ജിമാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

അതേസമയം ഭരണഘടന ഉള്‍ക്കൊള്ളുന്ന ആദര്‍ശങ്ങള്‍ പാലിക്കപ്പെടണമെങ്കില്‍ ഇന്ത്യന്‍ നീതിന്യായ വകുപ്പില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു . സുപ്രീം കോടതിയില്‍ കഴിഞ്ഞ മാസം മൂന്ന് വനിതാ ജഡ്ജിമാരെ നിയമിച്ച തീരുമാനം ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button