KeralaLatest

ബാ​ര്‍ ഹോ​ട്ട​ലു​ക​ള്‍ തു​റ​ക്കു​ന്ന​തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് കേന്ദ്രസര്‍ക്കാരാണ്

“Manju”

ശ്രീജ.എസ്

 

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ബാ​ര്‍ ഹോ​ട്ട​ലു​ക​ള്‍ തു​റ​ക്കു​ന്ന​തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് കേന്ദ്രസര്‍ക്കാരാണെന്ന് എ​ക്സൈ​സ് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍. കോ​വി​ഡ് രോഗ പ്ര​തി​രോ​ധ​ത്തെ തുടര്‍ന്ന് കേ​ന്ദ്രസര്‍ക്കാരിന്‍റെ നി​ര്‍​ദേ​ശം പാലിച്ചാണ് ബാ​റു​ക​ള്‍ അ​ട​ച്ച​ത്. ബാ​റു​ക​ള്‍ തു​റ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചും കേ​ന്ദ്ര​സ​ര്‍​ക്കാ​രാ​ണ് തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​തെ​ന്നു മ​ന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് മദ്യവില്പനയ്ക്കായി ഏര്‍പ്പെടുത്തിയ ബെ​വ്കോ​യു​ടെ വെ​ര്‍​ച്വ​ല്‍ ക്യൂ ​ആ​പ്പ് എ​ല്ലാ​ക്കാ​ല​ത്തേ​ക്കും ഉ​ള്ള​താ​ണെ​ന്ന് സ​ര്‍​ക്കാ​ര്‍ പ​റ​ഞ്ഞി​ട്ടില്ലെന്നും കോ​വിഡ് രോഗത്തെ തുടര്‍ന്ന് തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​നു​ള്ള താ​ത്കാ​ലി​ക സം​വി​ധാ​നം മാത്രമാണെന്നും മ​ന്ത്രി വ്യക്തമാക്കി.

Related Articles

Back to top button