InternationalLatest

കല്‍ക്കരി ഖനിയില്‍ അപകടം: 52 പേര്‍ മരിച്ചു

“Manju”

മോസ്കോ: റഷ്യയിലെ കല്‍ക്കരി ഖനിയില്‍ ഉണ്ടായ അപകടത്തില്‍ 52 പേര്‍ മരിച്ചു. കെമെറോവോയിലെ കല്‍ക്കരി ഖനിയില്‍ കഴിഞ്ഞ ദിവസമായിരുന്നു അപകടം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ റഷ്യയിലെ കല്‍ക്കരി ഖനിയില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ അപകടമാണ് ഇത്. നിലവില്‍ ഖനിയില്‍ ആരും ജീവനോടെ അവശേഷിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. ഖനിയില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കുടുങ്ങി കിടക്കുന്നതായി വിവരമുണ്ട്. ഇവ പുറത്തെത്തിക്കാന്‍ ശ്രമം തുടരുകയാണ്.

ഖനിയിലെ താപനിലയും മീഥേന്‍ സാന്ദ്രതയും കുറച്ചാല്‍ മാത്രമേ മൃതദേഹങ്ങള്‍ പുറത്തെത്തിക്കാന്‍ സാധിക്കൂ. എയര്‍ ഹോളില്‍ കല്‍ക്കരിയുടെ പുക പടര്‍ന്ന് തീ പിടിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. തുടര്‍ന്നുണ്ടായ പുകപടലം ഇരുനൂറ്റിയന്‍പത് മീറ്ററില്‍ വ്യാപിച്ചു. 11 പേര്‍ തത്ക്ഷണം മരിച്ചു. പരിക്കേറ്റ 38 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ നാല് പേരുടെ നില ഗുരുതരമാണ്. പരിക്ക് ഗുരുതരമല്ലാത്ത പതിമൂന്ന് പേരെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.

Related Articles

Back to top button