KeralaLatest

സംസ്ഥാനത്ത് സിബിഎസ്‌ഇ സ്കൂളുകളും നവംബര്‍ ഒന്നിന് തുറക്കും

“Manju”

കൊച്ചി: സംസ്ഥാനത്തെ സിബിഎസ്‌ഇ സ്‌കൂളുകളും പൊതുവിദ്യാലയങ്ങളോടൊപ്പം നവംബര്‍ ഒന്നു മുതല്‍ തുറക്കുമെന്ന് സിബിഎസ്‌ഇ സ്‌കൂള്‍ മാനജ്‌മെന്റ് അസോസിയേഷന്‍ അറിയിച്ചു. സര്‍ക്കാറിന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ചാകും ക്ലാസുകള്‍ പുനരാരംഭിക്കുക.

ഓരോ കുട്ടികള്‍ക്കും ക്ലാസുകളില്‍ നിര്‍ദിഷ്ട അകലം പാലിച്ചുള്ള ഇരിപ്പിടങ്ങളാകും സജ്ജമാക്കുക. ഓണ്‍ലൈന്‍ പഠന കാലയളവില്‍ കുറച്ച ഫീസ് പുനഃസ്ഥാപിക്കേണ്ടിവരുമെന്ന് അസോസിയേഷന്‍ അറിയിച്ചു.

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് അടച്ചിട്ട സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് സിബിഎസ്‌ഇ സ്‌കൂളുകളിലും ക്ലാസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. ഇതിനുള്ള തയ്യാറെടുപ്പുകളും സി ബി എസ് ഇ മാനജ്‌മെന്റുകളും ആരംഭിച്ചിട്ടുണ്ട്.

സര്‍ക്കാറിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചാകും പ്രവര്‍ത്തനം. മാസ്‌കുകളും സാനിറ്റൈസിംഗ് സംവിധാനങ്ങളും സ്‌കൂളുകളില്‍ ഏര്‍പെടുത്തും. ശനിയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് നവംബര്‍ ഒന്നിന് സ്കൂളുകള്‍ തുറക്കാന്‍ തീരുമാനമായത്. ഒന്നുമുതല്‍ ഏഴ് വരെയുള്ള ക്ലാസുകളും 10, 12 ക്ലാസുകളും നവംബര്‍ ഒന്നിന് ആരംഭിക്കും. ബാക്കിയുള്ള ക്ലാസുകള്‍ നവംബര്‍ 15ന് തുടങ്ങും.‌

Related Articles

Back to top button