IndiaKeralaLatest

പരിശീലന പറക്കലിനിടെ  മിഗ് വിമാനം തകര്‍ന്നുവീണു

“Manju”

സിന്ധുമോൾ. ആർ

ന്യുഡല്‍ഹി: പരിശീലന പറക്കലിനിടെ നാവിക സേനയുടെ മിഗ് വിമാനം തകര്‍ന്നുവീണ് പൈലറ്റിനെ കാണാതായി. ഇന്നലെ വൈകിട്ട് അറബിക്കടലിനു മുകളിലൂടെ പരിശീലന പറക്കല്‍ നടത്തുമ്പോഴായിരുന്നു അപകടം. ഒരു പൈലറ്റിനെ രക്ഷിക്കാന്‍ കഴിഞ്ഞു. അറബിക്കടലില്‍ വീണ മറ്റൊരു പൈലറ്റിനെയാണ് കാണാതായിരിക്കുന്നത്.

മിഗ്-26കെ വിമാനമാണ് ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ അപകടത്തില്‍പെട്ടത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി നാവിക സേന വ്യക്തമാക്കി. ഗോവയിലെ നേവി ക്യാംപില്‍ നിന്നുള്ള വിമാനമാണ് അപകടത്തില്‍പെട്ടത്. ഐ.എന്‍.എസ് വിക്രമാദിത്യയില്‍ നിന്നാണ് പ്രവര്‍ത്തിച്ചിരുന്നത്.

Related Articles

Back to top button