KeralaLatest

വാമനപുരം,മാണിക്കൽ, നെല്ലനാട് പഞ്ചായത്തുകളിൽ കോവിഡ് 19 പരിശോധന. 8 പേർക്ക് കടുത്ത പനി

“Manju”

 

വെഞ്ഞാറമൂട് കളക്ടർ വിളിച്ചു ചേർത്ത വീഡിയോ കോൺഫറൻസിന്റെ തീരുമാനപ്രകാരം വാമനപുരം, മാണിക്കൽ, നെല്ലനാട് പഞ്ചായത്തുകളിൽ കോവിഡ് 19 ന്റെ പരിശോധന ആരംഭിച്ചു. വാമനപുരം ആനച്ചൽ യു പി സ്കൂളിൽ 60 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്. ഈ അറുപതു പേരും രോഗിയുമായി അടുത്ത് ഇടപഴകിയവരാണ്. മാണിക്കൽ പഞ്ചായത്തിൽ നിന്നും 31 പേരും, നെല്ലനാട് പഞ്ചായത്തിൽ നിന്നും 8 പേരും പരിശോധനക്ക് എത്തി. പരിശോധനയിൽ 8 പേർക്ക് കടുത്ത പനി കണ്ടെത്തി. ഇന്നും പരിശോധന തുടരും.

Related Articles

Check Also
Close
Back to top button