ErnakulamKeralaLatest

കൊച്ചി മെട്രോ ടിക്കറ്റ് നിരക്കില്‍ ഇളവ്

“Manju”

കൊച്ചി: ഗാന്ധിജയന്തി ദിനമായ ശനിയാഴ്ച കൊച്ചി മെട്രോയില്‍ ടിക്കറ്റ് നിരക്കില്‍ ഇളവ്. പകുതി നിരക്ക് നല്‍കിയാല്‍ മതിയാവും. ട്രിപ് പാസ്, കൊച്ചി വണ്‍ കാര്‍ഡ് എന്നിവ ഉപയോഗിക്കുന്നവര്‍ക്കും ഇളവിന് ആനുപാതികമായ തുക നല്‍കും.

മെട്രോയിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ ഭാഗമാണ് ഇത്. മാനസിക വൈകല്യം നേരിടുന്നവര്‍ക്ക് സൗജന്യമായി യാത്ര ചെയ്യാം. കൂടെ യാത്രചെയ്യുന്ന ഒരാള്‍ക്ക് 50% നിരക്കിളവും നല്‍കുമെന്ന് മെട്രോ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതോടെ ട്രെയിനുകളുടെ സര്‍വീസ് സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ശനിയാഴ്ചകളിലും ട്രെയിനുകള്‍ തമ്മിലുള്ള ഇടവേള 8.15 മിനിറ്റ് ആയിരിക്കും. ഉച്ചയ്ക്കു 11 മുതല്‍ വൈകിട്ട് 4.30 വരെ 10 മിനിറ്റ് ഇടവേളയില്‍ സര്‍വീസ് ഉണ്ടാവും. ഞായറാഴ്ചകളില്‍ 10 മിനിറ്റ് ഇടവേളയിലാണു സര്‍വീസ്.

Related Articles

Back to top button