IndiaLatest

ഓണാഘോഷ വേളയിലെ ശ്രദ്ധയില്ലായ്മയ്ക്ക് കേരളം വില നൽകേണ്ടി വന്നു – കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷവർദ്ധൻ

“Manju”

ബിന്ദുലാല്‍ തൃശ്ശൂര്‍

ഞായറാഴ്ച ചർച്ച (സൺഡേ സംവാദ്) പരിപാടിയുടെ ആറാം അധ്യായത്തിൽ, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹർഷവർദ്ധൻ രാജ്യത്തെ വിവിധ വ്യക്തികളുമായി സമൂഹ മാധ്യമങ്ങളിലൂടെ ചർച്ച നടത്തി. നവരാത്രി ആശംസകൾ നേർന്ന കേന്ദ്രമന്ത്രി, പ്രധാനമന്ത്രിയുടെ ജൻ ആന്തോളൻ ആഹ്വാനത്തിന് ജനങ്ങൾ ചെവി കൊടുക്കണമെന്നും, തങ്ങളുടെ പ്രിയപ്പെട്ടവരുമായി വീടുകൾക്കുള്ളിൽ തന്നെ ഉത്സവാഘോഷങ്ങൾ പരിമിതപ്പെടുത്താൻ ശ്രദ്ധിക്കണമെന്നും ഓർമിപ്പിച്ചു.

കേരളത്തിൽ അടുത്ത കാലത്തായി ഉണ്ടായ കോവിഡ്-19 കേസുകളുടെ ഉയർന്ന വർധന സംബന്ധിച്ച തന്റെ നിരീക്ഷണവും കേന്ദ്രമന്ത്രി പങ്കുവെച്ചു. ജനുവരി 30നും മെയ് 3 നും ഇടയിൽ 499 കേസുകളും രണ്ട് മരണവും മാത്രമാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. എന്നാൽ സംസ്ഥാനങ്ങളിൽ വിവിധ സേവനങ്ങൾ പുനരാരംഭിച്ചതിനൊപ്പം വന്ന ഓണാഘോഷ പരിപാടികൾ, സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള വ്യാപാര വിനോദസഞ്ചാര യാത്രകളിലെ വർദ്ധന തുടങ്ങിയവ കേരളത്തിൽ സ്ഥിതി ഗുരുതരമാകുന്നതിന് വഴിതുറന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഉയർന്ന അളവിൽ കോവിഡ് രോഗികൾ വർധിക്കുന്നതിന് ഇത് അവസരമൊരുക്കി. ഉത്സവാഘോഷ കാലയളവിനെ നേരിടുന്നതിൽ വേണ്ടത്ര ശ്രദ്ധ പുലർത്താൻ സംസ്ഥാന ഭരണകൂടങ്ങൾക്ക് ഇത് ഒരു പാഠം ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

33 സംസ്ഥാന/കേന്ദ്രഭരണ പ്രദേശ ഭരണകൂടങ്ങൾക്കായുള്ള 1,352 കോടി രൂപയുടെ രണ്ടാംഘട്ട കോവിഡ് പാക്കേജ് മന്ത്രാലയം വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി വ്യക്തമാക്കി.

സൺഡേ സംവാദിന്റെ ആറാം അധ്യായം കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:

Related Articles

Back to top button