IndiaLatest

നരേന്ദ്രമോദി , ഇമ്മാനുവല്‍ മാക്രോണുമായി ടെലിഫോണ്‍ സംഭാഷണം നടത്തി

“Manju”

ന്യൂഡല്‍ഹി : ഫ്രാന്‍സിലെ ഭീകരാക്രമണത്തിന് പ്രധാനമന്ത്രി പ്രസിഡന്റ് നരേന്ദ്ര മോദി മാക്രോണിനെ അനുശോചനം അറിയിച്ചു. ഭീകരത, തീവ്രവാദം എന്നിവയ്‌ക്കെതിരായ പോരാട്ടത്തില്‍ ഫ്രാന്‍സിന് ഇന്ത്യ നല്‍കിയ പൂര്‍ണ പിന്തുണ ആവര്‍ത്തിച്ചു.

കൊവിഡ്19 വാക്‌സിനുകളുടെ താങ്ങാവുന്ന വിലയും പ്രവേശനക്ഷമതയും മെച്ചപ്പെടുത്തല്‍, കോവിഡാനന്തര സാമ്പത്തിക പുരോഗതി വീണ്ടെടുക്കല്‍, ഇന്തോ-പസഫിക് മേഖലയിലെ സഹകരണം, സമുദ്ര സുരക്ഷ, പ്രതിരോധ സഹകരണം, ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ, സൈബര്‍ സുരക്ഷ, ബഹുമുഖത്വം ശക്തിപ്പെടുത്തുക, കാലാവസ്ഥാ വ്യതിയാനവും ജൈവവൈവിധ്യവും എന്നിവ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഉഭയകക്ഷി, മേഖലാ, ആഗോള പ്രശ്‌നങ്ങള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.

അടുത്ത കാലത്തായി ഇന്ത്യ-ഫ്രാന്‍സ് തന്ത്രപരമായ പങ്കാളിത്തം നേടിയ ആഴത്തിലും കരുത്തിലും ഇരു നേതാക്കളും സംതൃപ്തി പ്രകടിപ്പിക്കുകയും കോവിഡിന് ശേഷമുള്ള കാലഘട്ടത്തില്‍ അടുത്തു പ്രവര്‍ത്തിക്കാന്‍ സമ്മതിക്കുകയും ചെയ്തു. പൊതുജനാരോഗ്യ സാഹചര്യം സാധാരണ നിലയിലായ ശേഷം പ്രസിഡന്റ് മാക്രോണിനെ ഇന്ത്യയിലേക്കു സ്വാഗതം ചെയ്യാന്‍ പ്രധാനമന്ത്രി ആഗ്രഹം പ്രകടിപ്പിച്ചു.

Related Articles

Back to top button