IndiaLatest

ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്ക് ഉയര്‍ന്നു

“Manju”

ഡല്‍ഹി ; ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്ക് ഉയര്‍ന്നു. ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെയാണിത്. യു എസ് ഡോളര്‍ ശക്തി പ്രാപിക്കുന്നതും ക്രൂഡോയില്‍ വില ഉയരുന്നതുമാണ് ഇന്ത്യന്‍ രൂപയുടെ മൂല്യ ഇടിയാന്‍ കാരണമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ഈവര്‍ഷം ഏപ്രിലിന് ശേഷം ഏറ്റവും കുറഞ്ഞ മൂല്യത്തിലേക്കാണ് ഇന്ത്യന്‍ രൂപ ഇന്ന് എത്തിയത്.

ഒരു യു എ ഇ ദിര്‍ഹത്തിന് 20 രൂപ 40 പൈസ എന്ന നിലയിലേക്ക് ഇന്ത്യന്‍ രൂപയുടെ മൂല്യമെത്തി. ആനുപാതികമായി മുഴുവന്‍ ഗള്‍ഫ് കറന്‍സികളുടെയും മൂല്യം കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഈ പ്രവണത തുടരാനാണ് സാധ്യതയെന്ന് മണി എക്‌സ്‌ചേഞ്ച് രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

Related Articles

Back to top button