IndiaLatest

പണപ്പെരുപ്പനിരക്ക് വീണ്ടും കുറയുന്നു…

“Manju”

ന്യൂഡല്‍ഹി: മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് വീണ്ടും കുറഞ്ഞു. ജൂലൈയില്‍ 13.93 ശതമാനമായാണ് കുറഞ്ഞത്.ജൂണില്‍ ഇത് 15.18 ശതമാനമായിരുന്നു. മെയ് മാസത്തില്‍ പണപ്പെരുപ്പനിരക്ക് റെക്കോര്‍ഡ് ഉയരത്തിലായിരുന്നു. 15.88 ശതമാനമാണ് രേഖപ്പെടുത്തിയത്. പണപ്പെരുപ്പനിരക്ക് കുറഞ്ഞുവരുന്നത് ആശ്വാസം നല്‍കുന്നുണ്ടെങ്കിലും ഇപ്പോഴും രണ്ടക്കത്തിലാണ് എന്നത് ആശങ്ക നിലനിര്‍ത്തുന്നു. തുടര്‍ച്ചയായി 16-ാം മാസമാണ് മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് രണ്ടക്കത്തില്‍ തുടരുന്നത്.ജൂലൈയില്‍ ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്കും കുറഞ്ഞിട്ടുണ്ട്. 6.71 ശതമാനമായാണ് താഴ്ന്നത്. എങ്കിലും റിസര്‍വ് ബാങ്ക് പരിധിയായ ആറുശതമാനത്തിന് മുകളില്‍ തന്നെയാണ് ഇപ്പോഴും പണപ്പെരുപ്പനിരക്ക്.

Related Articles

Back to top button