KeralaLatest

ദുരിതാശ്വാസ ക്യാമ്പില്‍ വാക്കുതര്‍ക്കം; രണ്ട് പേർക്ക് വെട്ടേറ്റു

“Manju”

ഹരിപ്പാട്: ദുരിതാശ്വാസ ക്യാമ്പില്‍ ഉച്ചഭക്ഷണ വിതരണത്തെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കത്തില്‍ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ആര്‍.എസ്.എസ് ശാഖാ കാര്യവാഹക് എം.ഗിരീഷ്, രഞ്ജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് നടുവട്ടം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ക്യാമ്പിലായിരുന്നു സംഘര്‍ഷത്തിന്റെ തുടക്കം.
ഇവിടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് മര്‍ദനമേല്‍ക്കുകയും പിന്നീട് പള്ളിപ്പാട് തെക്ക് നീറ്റൊഴുക്ക് ജങ്ഷന് സമീപം വൈകിട്ട് ഏഴുമണിയോടെ ഇരുവിഭാഗവും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേല്‍ക്കുകയുമായിരുന്നു. മര്‍ദനത്തില്‍ പരുക്കേറ്റ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ ഹരിപ്പാട് ഗവ. ആശുപത്രയില്‍ പ്രവേശിപ്പിച്ചു.

Related Articles

Back to top button