IndiaLatest

നീറ്റ് യുജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

“Manju”

ഈ വര്‍ഷത്തെ മെഡിക്കലുമായി ബന്ധപ്പെട്ട കോഴ്സുകളിലെ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഇത്തവണ രണ്ട് പേരാണ് ഒന്നാം സ്ഥാനം പങ്കിട്ടത്. തമിഴ്നാട്, ആന്ധ്ര സ്വദേശികളായ വിദ്യാര്‍ത്ഥികളാണ് 99.99 ശതമാനം മാര്‍ക്ക് നേടി ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. തമിഴ്നാട് സ്വദേശി പ്രബഞ്ചൻ, ആന്ധ്രപ്രദേശ് സ്വദേശി ബോറ വരുണ്‍ ചക്രവര്‍ത്തി എന്നിവരാണ് ഒന്നാം റാങ്കുകാര്‍. ഇത്തവണത്തെ റാങ്ക് ലിസ്റ്റില്‍ ആദ്യ അന്‍പതില്‍ ഒരു മലയാളിയും ഇടം നേടിയിട്ടുണ്ട്. കോഴിക്കോട് സ്വദേശിനിയായ ആര്യയാണ് ഇരുപത്തിമൂന്നാം റാങ്ക് നേടി ആദ്യ അന്‍പതില്‍ ഇടം പിടിച്ചത്.

ആദ്യത്തെ 50 റാങ്കുകളിലും 40 പേരും ആണ്‍കുട്ടികളാണ്. ഇത്തവണ 20.38 ലക്ഷം പേരാണ് നീറ്റ് പരീക്ഷ എഴുതിയത്. ഇതില്‍, 11.45 ലക്ഷം പേര്‍ മെഡിക്കല്‍ കോഴ്സ് പ്രവേശനത്തിനുള്ള യോഗ്യത നേടിയിട്ടുണ്ട്. https://neet.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് ഫലം അറിയാൻ സാധിക്കും. ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് ഒരേ മാര്‍ക്ക് ലഭിച്ചിട്ടുണ്ടെങ്കില്‍ ബയോളജി, കെമിസ്ട്രി, ഫിസിക്സ് എന്ന മുൻഗണനാക്രമത്തില്‍ മാര്‍ക്ക് പരിഗണിച്ചാണ് റാങ്ക് നില നിശ്ചയിക്കുക.

Related Articles

Back to top button