KeralaLatest

പ്രധാനമന്ത്രിയുടെ പേരിൽ സ്റ്റാമ്പ് പ്രകാശനം ചെയ്ത് സുരേഷ് ഗോപി

“Manju”

ആലപ്പുഴ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ അഞ്ച് രൂപയുടെ സ്റ്റാമ്പ് പുറത്തിറക്കി ബിജെപി. പ്രധാനമന്ത്രിയുടെ ജന്മദിനത്തിനോടനുബന്ധിച്ച്‌ ബിജെപി ആലപ്പുഴ ജില്ലാ കമ്മിറ്റി പോസ്റ്റല്‍ വകുപ്പുമായി ബന്ധപ്പെട്ട് ആണ് സ്റ്റാമ്പ് പുറത്തിറക്കിയത്. അഞ്ച് രൂപയുടെ സ്‌റ്റാമ്പ് പ്രകാശനം ചെയ്തത് സുരേഷ് ഗോപി ആണ്. ആലപ്പുഴയില്‍ ബിജെപി ഭരിക്കുന്ന കോടംതുരുത്ത് പഞ്ചായത്തില്‍ നടന്ന പരിപാടിയില്‍, ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാറും എസ് സുരേഷും പങ്കെടുത്തു.

അതേസമയം, നരേന്ദ്ര മോദിയുടെ 71ാം പിറന്നാള്‍ അനുബന്ധിച്ച്‌ വിപുലമായ പരിപാടികള്‍ ആണ് ബിജെപി നടത്തിയത്. ഒരു ദിവസം രണ്ടുകേ‍ാടി ആളുകള്‍ക്കു ആണ് വാക്സീന്‍ നല്‍കിയത്. വാരണാസിയിലെ ഭാരത് മാതാ ക്ഷേത്രത്തില്‍ 71,000 മണ്‍ ചിരാതുകള്‍ തെളിയിച്ചുകൊണ്ടാണ് പ്രധാനമന്ത്രിയുടെ ജന്മദിനം ആഘോഷിച്ചത്. ഇതുകൂടാതെ 14 കോടി സൗജന്യ റേഷന്‍ കിറ്റും വിതരണം ചെയ്തു. ഇതിന് പുറമെ പ്രധാനമന്ത്രിക്ക് ആശംസകള്‍ നേര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അഞ്ച് കോടി പോസ്റ്റ് കാര്‍ഡുകളും അയച്ചു.

രക്തദാന ക്യാമ്പുകള്‍, ശുചീകരണ യജ്ഞങ്ങള്‍, റേഷന്‍ കാര്‍ഡ് വിതരണം തുടങ്ങി വിവിധ പരിപാടികളിലൂടെ നരേന്ദ്ര മോദിയുടെ പിറന്നാള്‍ ദിനം അവിസ്മരണീയമാക്കുകയായിരുന്നു ബിജെപി. ‘സേവ ഔര്‍ സമര്‍പ്പണ്‍ അഭിയാന്‍’ എന്ന് പേരിട്ടിരിക്കുന്ന 20 ദിവസം നീളുന്ന ക്യാമ്പെയിന് പ്രധാനമന്ത്രിയുടെ ജന്മദിനമായ വെള്ളിയാഴ്ച (സെപ്റ്റംബര്‍ 17) തുടക്കമായി.  ഒക്ടോബര്‍ 7 വരെയാകും വിവിധ പരിപാടികള്‍ സംഘടിപ്പിക്കുക.

Related Articles

Back to top button