InternationalLatest

അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ജയം

“Manju”

അബുദാബി: ഐസിസി ടി20 ലോകകപ്പിലെ സൂപ്പര്‍ 12 മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ 66 റണ്‍സിന് തകര്‍ത്ത് ഇന്ത്യ സെമിഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കി. ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റും രവിചന്ദ്രന്‍ അശ്വിന്‍ രണ്ട് വിക്കറ്റും നേടി. നേരത്തെ, രോഹിത് ശര്‍മ്മ കെ എല്‍ രാഹുല്‍ എന്നിവരുടെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഇന്ത്യ മികച്ച സ്‌കോറില്‍ എത്തി.

രണ്ട് പേരും അര്‍ധശതകം നേടി. രോഹിതും (47 പന്തില്‍ 74) കെ എല്‍ രാഹുലും (48 പന്തില്‍ 69) മികച്ച തുടക്കം ആണ് ഇന്ത്യക്ക് നല്‍കിയത്. 140 റണ്‍സ് ആണ് ഇരുവരും ചേര്‍ന്ന് നേടിയത്. ടി20 ലോകകപ്പിന്റെ ഈ പതിപ്പിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറായിരുന്നു ഇന്നലെ ഇന്ത്യ നേടിയത്.

Related Articles

Back to top button