KeralaLatestThiruvananthapuram

വാഹനാപകടം; അച്ഛനും മകനും മരിച്ചു

“Manju”

കഴക്കൂട്ടം: സ്‌കൂട്ടര്‍ കെ എസ് ആര്‍ ടി സി ബസിന് പിറകിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവും അഞ്ചുവയസ്സുകാരനായ മകനും മരിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരായ രാജേഷ് (36), മകന്‍ ഋത്വിക് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതര പരുക്കേറ്റ രാജേഷിന്റെ ഭാര്യ സുജിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കഴക്കൂട്ടം ഇന്‍ഫോസിസ് പാര്‍ക്കിന് സമീപം ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം.
തൃശൂര്‍ പാഴായി നെന്മകരി സ്വദേശിയായ രാജേഷ് അലുമിനിയം ഫാബ്രിക്കേഷന്‍ കമ്പനിയിലെ സെയില്‍സ് എക്‌സിക്യുട്ടീവ് ആണ്. ബാലരാമപുരം മുടവൂര്‍ പാറയില്‍ താമസിച്ചു വരികയായിരുന്നു. കിളിമാനൂരിലുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. ബൈപാസില്‍ ഇന്‍ഫോസിസിന് സമീപം ചിത്തിര നഗര്‍ ബസ്‌സ്റ്റോപ്പില്‍ യാത്രക്കാരെ കയറ്റാന്‍ നിര്‍ത്തിയിരുന്ന ബസിന്റെ പിറകില്‍ കുടുംബം സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ഇടിച്ചുകയറുകയായിരുന്നു.

Related Articles

Back to top button