InternationalLatest

ചൈനയില്‍ അപ്രതീക്ഷിത ലോക്ക്ഡൗണ്‍

“Manju”

ബീജിംഗ്: ചൈനയില്‍ കടുത്ത കൊവിഡ് നിയന്ത്രണങ്ങള്‍ തുടരുന്നു. ആറ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബീജിംഗില്‍ വിവിധയിടങ്ങളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.
കൊവിഡ് രോഗിയുമായി സമ്ബര്‍ക്കം പുലര്‍ത്തിയയാള്‍ ഡോങ് ചംഗിലെ റഫ്ള്‍സ് സിറ്റി മാള്‍ സന്ദര്‍ശിച്ചു എന്ന കാരണം പറഞ്ഞാണ് അധികൃതര്‍ മാള്‍ അടപ്പിച്ചത്. കോവിഡ് ടെസ്റ്റ് നടത്തിയതിന് ശേഷം മാത്രമേ അകത്തുള്ളവരെ പുറത്തേക്ക് വിടുകയുള്ളൂ എന്നാണ് അധികൃതരുടെ നിലപാട്.
മാളിനകത്ത് നിരവധി പേര്‍ കോവിഡ് ടെസ്റ്റിന് വേണ്ടി വരി നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നുണ്ട്. ബീജിംഗിലെ ചായോയാങിലും ഹൈദിയാനിലും ആറ് കോവിഡ് കേസുകളാണ് വ്യാഴാഴ്ച സ്ഥിരീകരിച്ചത്. വടക്കു കിഴക്കുള്ള ജൈലിന്‍ പ്രദേശത്ത് നിന്നുള്ള സമ്ബര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

Related Articles

Back to top button