IndiaLatest

രാഹുല്‍ ഗാന്ധി കൈമാറിയ ‘2 കോടി ഒപ്പുകള്‍’ ആരുടേത്? കര്‍ഷകരുടെ നമ്പറോ മേല്‍വിലാസമോ ഇല്ല?

“Manju”

ന്യൂഡല്‍ഹി; കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക നിയമത്തിനെതിരെ രണ്ടുകോടി കര്‍ഷകര്‍ ഒപ്പിട്ടതെന്ന പേരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രാഷ്ട്രപതി റാംനാഥ് കോവിന്ദിന് നല്‍കിയ നിവേദനത്തില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ അപൂര്‍ണമെന്ന് റിപ്പോര്‍ട്ട്.
കോണ്‍ഗ്രസ് എംപിമാരായ അധീര്‍ രഞ്ജന്‍ ചൗധരി, ഗുലാം നബി ആസാദ് എന്നിവര്‍ക്കൊപ്പമാണ് രാഹുല്‍ ഗാന്ധി രാഷ്ട്രപതി ഭവനില്‍ എത്തിച്ചേര്‍ന്ന് നിവേദനം കൈമാറിയത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഒപ്പിട്ട രണ്ടുകോടി പേരുടെ പരാതിയെന്ന് പറഞ്ഞായിരുന്നു നടപടി.
എന്നാല്‍, ഈ രേഖകള്‍ പുറത്തുവിട്ട് റിപബ്ളിക് ടി വി. കര്‍ഷക നിയമങ്ങള്‍ക്കെതിരെയെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്ന ഈ നിവേദത്തില്‍ പരാതിക്കാരായ കര്‍ഷകരുടെ നമ്ബറോ അവരുടെ മേല്‍വിലാസമോ ഒന്നും തന്നെയില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഈ രേഖയുടെ വിശ്വാസ്യത പരിശോധിച്ചുവരികയാണെന്ന് റിപബ്ളിക് ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു. കര്‍ഷകരെ ദ്രോഹിക്കാന്‍ വേണ്ടിയുള്ളതാണ് പുതിയ നിയമമെന്നാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം.

Related Articles

Back to top button