KeralaLatest

കടയില്‍ കയറി ചായ കുടിച്ച്, പാന്‍ കഴിച്ച് പ്രധാനമന്ത്രി

“Manju”

 

വാരണാസി: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തന്റെ പാര്‍ലമെന്റ് മണ്ഡലമായ വാരണാസിയിലെത്തി. റോഡ് ഷോയ്‌ക്ക്‌ശേഷം പലതവണ പ്രോട്ടോകോള്‍ ലംഘിച്ച്‌ മോഡി ജനങ്ങളെ അമ്പരപ്പിച്ചു. കാശി വിശ്വനാഥ ക്ഷേത്രത്തിലെ റോഡ് ഷോയ്ക്കും ആരാധനയ്ക്കും ശേഷം ബറേകയിലേക്ക് മടങ്ങുമ്പോള്‍ അദ്ദേഹം വാരണാസിയിലെ പ്രശസ്തമായ അസ്സി സ്ക്വയറില്‍ സ്ഥിതി ചെയ്യുന്ന പപ്പുവിന്റെ ചായക്കടയിലെത്തി.

അവിടെ ഒരു ചായ ആസ്വദിച്ചു കുടിച്ചു. പ്രധാനമന്ത്രിയെ പെട്ടെന്ന് അവിടെ കണ്ട ജനങ്ങള്‍ ഞെട്ടി. കടയുടെ പുറത്തും വന്‍ ജനക്കൂട്ടം തടിച്ചുകൂടി. ഹര്‍ഹര്‍ മഹാദേവ്, ജയ് ശ്രീറാം എന്ന മുദ്രാവാക്യത്തിനൊപ്പം മോദി-മോദി എന്ന മുദ്രാവാക്യവും ആളുകള്‍ മുഴക്കാന്‍ തുടങ്ങി. അര്‍ധരാത്രിയോടെ ഗംഗാഘട്ടിലും റെയില്‍വേ സ്റ്റേഷനിലും അദ്ദേഹം എത്തി. ചായയും കുടിച്ച്‌ പുറത്തിറങ്ങിയപ്പോള്‍ തൊട്ടടുത്തുള്ള പാന്‍കടയിലെത്തി. ഇതിനിടയില്‍ കടയുടമയോട് ഇയാളുടെ അവസ്ഥയും ചോദിച്ചറിഞ്ഞു. കടയുടമ അനുഗ്രഹിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മോഡി തലയില്‍ കൈവെച്ച്‌ അനുഗ്രഹിച്ചു.

മൂന്ന് കുല്‍ഹദ് ചായ കുടിച്ച്‌ മൂന്ന് മണിക്കൂര്‍ തുടര്‍ചയായ റോഡ് ഷോയുടെ ക്ഷീണം പ്രധാനമന്ത്രി നീക്കി. കടയിലെത്തിയ മോദിയോട്, എന്ത് ചായ കുടിക്കുമെന്ന് കടയുടമ മനോജ് ചോദിച്ചു. നിങ്ങള്‍ ദിവസവും ആളുകള്‍ക്ക് നല്‍കുന്ന ഈ ബനാറസി സ്പെഷ്യല്‍ എന്ന് ഉത്തരം ലഭിച്ചു. കടയുടമ ഇളം പഞ്ചസാരയും കടുപ്പമുള്ള ചായയും ഏലക്കയും ചേര്‍ത്ത് ചായ ഉണ്ടാക്കി മണ്‍പാത്രത്തില്‍ നല്‍കി. ഒരു കുല്‍ഹദ് ചായ കുടിച്ച ശേഷം മോഡി പ്രശംസിക്കുകയും മറ്റൊരു ചായ ആവശ്യപ്പെടുകയും ചെയ്തു.

രണ്ടാമത്തെ ചായ കുടിച്ചിട്ടും തൃപ്തിയായില്ല. കടയില്‍ നിന്ന് ഇറങ്ങുമ്ബോള്‍ കടയുടെ പടിയില്‍ വച്ച്‌ പ്രധാനമന്ത്രി ഒരു ചായ കൂടി അഭ്യര്‍ഥിച്ചു. കടയുടമ ഉടനെ ഒരു ചായ കൂടി നല്‍കി. മോഡി പടിയില്‍ നിന്ന് മൂന്നാമത്തെ ചായ കുടിച്ചു, കടയുടമയുടെ അഭ്യര്‍ഥനപ്രകാരം അദ്ദേഹത്തിന്റെ തലയില്‍ കൈവെച്ച്‌ അനുഗ്രഹിച്ചു.

ചായക്കടയില്‍ നിന്നും ഇറങ്ങിയപ്പോള്‍ വലത് വശത്ത് പാന്‍ കടയിലെ ഗോപാല്‍ പ്രസാദ് ചൗരസ്യയുടെ അടുത്തെത്തി. ബനാറസി പാന്‍ എടുക്കാന്‍ പറഞ്ഞു. പാനില്‍ ചുണ്ണാമ്ബ് ഇടരുതെന്ന് കടയുടമയോട് ഉണര്‍ത്തി, തുടര്‍ന്ന് കടയുടമ സാധാരണ ഇലകളും കൂട്ടും അടങ്ങിയ വെറ്റില നല്‍കി. പ്രധാനമന്ത്രി പാനിനെ പ്രശംസിച്ചു. ഇതിന് ശേഷം ബരേക ഗസ്റ്റ് ഹൗസിലേക്ക് പോയി.

ബരേക ഗസ്റ്റ് ഹൗസില്‍ എത്തിയ ശേഷം അല്‍പനേരം വിശ്രമിച്ച ശേഷം വീണ്ടും കാശി സദര്‍ശനത്തിന് പുറപ്പെട്ടു. ആദ്യം ബറേക ഗസ്റ്റ് ഹൗസില്‍ നിന്ന് വാരണാസി കാന്റ് റെയില്‍വേ സ്റ്റേഷനിലെത്തി. അവിടെയുണ്ടായിരുന്ന ചില യാത്രക്കാരുമായി സംസാരിച്ചു. ഇതിനുശേഷം ബനാറസിന്റെ വടക്കേ മൂലയില്‍ സ്ഥിതി ചെയ്യുന്ന ഖിര്‍ക്കിയ ഘട്ടിലെത്തി.

നേരത്തെ, പ്രധാനമന്ത്രി മൂന്ന് മണിക്കൂര്‍ മൂന്ന് കിലോമീറ്റര്‍ റോഡ്ഷോ നടത്തുകയും കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.55ന് മാല്‍ദാഹിയയിലെ പട്ടേല്‍ സ്‌ക്വയറില്‍ നിന്നാണ് മോദിയുടെ റോഡ് ഷോ ആരംഭിച്ചത്.

Related Articles

Back to top button