KeralaLatest

മീന്‍ പിടിക്കാനിറങ്ങിയവര്‍ ഒഴുക്കില്‍പെട്ടു

“Manju”

പൊന്നാനി: ഭാരതപ്പുഴയില്‍ ചമ്രവട്ടം ഷട്ടറിന് താഴെ മീന്‍ പിടിക്കാനിറങ്ങിയവര്‍ ഒഴുക്കില്‍പെട്ടു. ഒരാളെ കാണാതായി .
മീൻ പിടിക്കാനെത്തിയ സാബീറും അബ്ബാസുമാണ് ഒഴുക്കിൽപ്പെട്ടത്. സാബിര്‍ തൊട്ടടുത്ത തുരുത്തിലേക്ക് നീന്തിക്കയറി. തുരുത്തിലേക്ക് നീന്തുന്നതിനിടെ അബ്ബാസിനെ കാണാതായെന്ന് സാബിര്‍ പറഞ്ഞു. ഷട്ടര്‍ തുറന്നതിനാല്‍ ഈ ഭാഗത്ത് ശക്തമായ നീരൊഴുക്കാണ് ഉണ്ടായിരുന്നത്. സംഭവമറിഞ്ഞ് പൊന്നാനിയില്‍ നിന്നും ഫയര്‍ഫോഴ്സെത്തി. ഫയര്‍ ഫോഴ്സിനൊപ്പം നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും അബ്ബാസിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

Related Articles

Back to top button