KeralaLatest

പൂട്ട് പൊളിച്ച്‌ ജപ്തി ചെയ്തു

“Manju”

കൊച്ചി :ജപ്തിക്ക് എത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിലൂടെ വിവാദമായ കാക്കനാട് ചെമ്പുമുക്കിലെ വീടിന്റെ ജപ്തി നടപടികള്‍ പൂര്‍ത്തിയായി.ഉടമ വീട്ടില്‍ ഇല്ലാത്ത നേരത്ത് പൂട്ട് പൊളിച്ച്‌ അകത്ത് കയറിയാണ് അധികൃതര്‍ ജപ്തി ചെയ്തത്. വീട്ടുടമ പ്രതിഷേധിച്ചെങ്കിലും നടപടി പൂര്‍ത്തിയാക്കി ബോര്‍ഡും സ്ഥാപിച്ച്‌ ഉദ്യോഗസ്ഥര്‍ മടങ്ങി.

ജപ്തി ചെയ്യാന്‍ വീട്ടിലെത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഉടമയുടെ മകനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മാര്‍ച്ച്‌ രണ്ടിനാണ് ജപ്തി നടപടികള്‍ക്കെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണമുണ്ടായത്. വീടിന്റെ ഹാളില്‍ വെച്ച്‌ ഇന്‍വെന്ററി തയാറാക്കുന്നതിനിടെ വീട്ടുടമസ്ഥയുടെ മകനായ കെവിന്‍ അരിവാളുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. സംഭവത്തില്‍ അഡ്വക്കേറ്റ് കമ്മീഷന്റെ കൈയ്‌ക്ക് പരിക്കേറ്റു. തുടര്‍ന്ന് നടപടിക്രമങ്ങള്‍ നിര്‍ത്തിവെച്ചു.

2016 ല്‍ എസ്ബിഐയില്‍ നിന്ന് ഇവര്‍ വന്‍ തുക ലോണ്‍ എടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെയാണ് കോടതി ഉത്തരവ് പ്രകാരം ജപ്തി ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ വീടിന്റെ വ്യാജ രേഖകള്‍ കാണിച്ച്‌ മറ്റൊരാളാണ് ഇത്രയും വലിയ തുക വായ്പ എടുത്തത് എന്നാണ് വീട്ടുടമയുടെ ആരോപണം.

Related Articles

Back to top button