LatestThiruvananthapuram

മരുന്ന് വില്‍പന കാര്യക്ഷമമാക്കാന്‍ സപ്ലൈകോ വില കുറയ്ക്കും

“Manju”

തിരുവനന്തപുരം ; മരുന്ന് വില്‍പന കാര്യക്ഷമമാക്കാന്‍ സപ്ലൈകോ വില കുറയ്ക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കി. ഇന്‍സുലിന് 25 % വില കുറയ്ക്കുമെന്നും മറ്റു മരുന്നുകളും കുറഞ്ഞ വിലയില്‍ ലഭ്യമാക്കുമെന്നും മന്ത്രി അറിയിക്കുകയും ചെയ്തു. ഭക്ഷ്യസാധനങ്ങളുടെ വില പൊതുവില്‍ വര്‍ദ്ധനവ് ഉണ്ടെങ്കിലും സപ്ലൈകോ വില വര്‍ദ്ധിപ്പിച്ചിട്ടില്ല. ഉത്പ്പാദിപ്പിക്കുന്ന സ്ഥലത്തേക്കാള്‍ വില കുറച്ച്‌ സപ്ലൈകോ നല്‍കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

പച്ചക്കറിയുടെ വില വര്‍ദ്ധിച്ചത് പരിഹരിക്കാന്‍ വിവിധ ഏജന്‍സികള്‍ വഴി വിപണിയില്‍ ഇടപെടലുകള്‍ നടത്തി വരുന്നുണ്ട്. റേഷന്‍ കാര്‍ഡ് നടപടികള്‍ ലഘൂകരിച്ചതോടെ കാര്‍ഡ് ഉടമകളുടെ എണ്ണം വര്‍ദ്ധിച്ചുവെന്നും വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് ഇത് കൂടുതല്‍ പ്രയോജനകരമായെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Back to top button