IndiaLatest

അന്താരാഷ്​ട്ര വിപണിയില്‍ എണ്ണവിലയില്‍ വന്‍ കുറവ്

“Manju”

ഡല്‍ഹി: അന്താരാഷ്​ട്ര വിപണിയില്‍ എണ്ണവില കുറയുന്നു. യുറോപ്പില്‍ വീണ്ടും കോവിഡ്​ സംബന്ധിച്ച ആശങ്ക ഉയര്‍ന്നതോടെയാണ്​ എണ്ണവില കുറഞ്ഞത്​. ബ്രെന്‍റ്​ ക്രൂഡിന്റെ വില 6.95 ശതമാനം ഇടിഞ്ഞ്​ ബാരലിന്​ 78.89 ഡോളറിലെത്തി. 84.78 ഡോളറില്‍ നിന്നാണ്​ വില10 ദിവസത്തിനുള്ളില്‍ ഇത്രയും ഇടിഞ്ഞത്​.

ഒക്​ടോബര്‍ ഒന്നിന്​ ശേഷം ഇതാദ്യമായാണ്​ ബ്രെന്‍റ്​ ക്രൂഡോയിലിന്റെ വില 80 ഡോളറിന്​ താഴെയെത്തുന്നത്​. നവംബര്‍ നാലിന്​ ശേഷം ഇന്ത്യയില്‍ എണ്ണവിലയില്‍ മാറ്റം വന്നിട്ടില്ല. അന്ന്​​ കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലി​ന്റെയും നികുതി യഥാക്രമം അഞ്ച്​ രൂപയും 10 രൂപയും കുറച്ചിരുന്നു. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ കഴിഞ്ഞ 18 ദിവസമായി പെട്രോള്‍ വില 103.97 രൂപയിലും ഡീസല്‍ 86.67 രൂപയിലും തുടരുകയാണ്​.

Related Articles

Back to top button