International

ചൈനീസ് കമ്പനികൾക്ക് തീ വച്ച് മ്യാൻമാറിലെ സമരക്കാർ

“Manju”

യാങ്കൂണ്‍ : മ്യാന്‍മറിലെ പട്ടാള അട്ടിമറിക്കെതിരെ പ്രക്ഷോഭം നടത്തുന്ന 22 പേര്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ചൈനീസ് ധനസഹായമുള്ള ഫാക്ടറികള്‍ക്ക് സമരക്കാര്‍ തീവച്ചതിന് പിന്നാലെയാണ് പോലീസുമായി ഏറ്റുമുട്ടലുണ്ടായത്. പ്രധാന നഗരത്തിന്റെ പ്രാന്തപ്രദേശമായ ലെയ്ങ്തയയിലാണ് 22 മരണം .

മറ്റിടങ്ങളിലായി 16 പേര്‍ മരിച്ചെന്ന് അസിസ്റ്റന്റ്‌സ് അസോസിയേഷന്‍ ഫോര്‍ പൊളിറ്റിക്കല്‍ പ്രിസണേഴ്‌സ്(എഎപിപി) വ്യക്തമാക്കി. ലെയ്ങ്തയയിലുള്ള വസ്ത്രനിര്‍മാണ ഫക്ടറികള്‍ക്കാണ് സമരക്കാര്‍ തീവച്ചതെന്ന് ചൈനീസ് എംബസി അറിയിച്ചു. ചൈനയില്‍നിന്നുള്ള ഒരുപാട് തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുകയും പലരും ആക്രമണത്തില്‍ കുടുങ്ങുകയും ചെയ്തുവെന്നും എംബസി പറയുന്നു . തുടര്‍ന്ന് ചൈനീസ് സ്വത്തുക്കള്‍ക്കും പൗരന്‍മാര്‍ക്കും സംരക്ഷണം നല്‍കാന്‍ പട്ടാള ഭരണകൂടത്തോട് ആവശ്യപ്പെട്ടു. മ്യാൻമർ സൈന്യത്തിന് ചൈന പിന്തുണ നൽകുന്നുണ്ടെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു.

രക്തരൂക്ഷിത പോരാട്ടമാണ് സൈനിക ഭരണകൂടത്തിനെതിരേ ദിവസങ്ങളായി നടക്കുന്നത്. സൈന്യം സർക്കാരിനെ അട്ടിമറിച്ചതിനുശേഷം മ്യാൻമറിൽ ഇതുവരെ നടന്ന രക്തരൂക്ഷിതമായ ദിവസങ്ങളിലൊന്നായിരുന്നു ഞായറാഴ്ച്ച നടന്നത്, 38 പ്രക്ഷോഭകരാണ് കൊല്ലപ്പെട്ടത്.

Related Articles

Back to top button