ന്യൂഡല്‍ഹി : ഇന്ത്യയുടെ ശക്തി ബാന്‍ഡിന് ഗ്രാമി അവാര്‍ഡ്. തബല വിദ്വാന് സക്കീര്‍ ഹുസൈന് മൂന്ന് ഗ്രാമി പുരസ്കാരങ്ങള്‍ ലഭിച്ചു. ആഗോള തലത്തിലെ മികച്ച പ്രകടനം, മികച്ച സമകാലിക ആല്‍ബം (ഉപകരണ സംഗീതം), മികച്ച ആഗോള സംഗീതം എന്നീ വിഭാഗങ്ങളിലാണ് സക്കീര്‍ ഹുസൈന് പുരസ്കാരങ്ങള്‍ ലഭിച്ചത്. ഓടക്കുഴല്‍ വാദകന്‍ രാകേഷ് ചൗരസ്യയ്ക്ക് രണ്ട് പുരസ്കാരങ്ങളും ലഭിച്ചു. ലോസ് ഏഞ്ചല്‍സില്‍ നടന്ന ചടങ്ങില്‍ മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബം അവാര്‍ഡാണ് ശക്തി ബാന്‍ഡ് നേടിയത്. ശങ്കര്‍ മഹാദേവന്, ഉസ്താദ് സക്കീര്‍ ഹുസൈന്, ജോണ്‍ മക്ലാഫ്ലിന്, താളവാദ്യ വിദഗ്ധന്‍ വി സെല്‍വഗണേഷ്, വയലിനിസ്റ്റ് ഗണേഷ് രാജഗോപാലന്‍ എന്നിവരടങ്ങിയ ഫ്യൂഷന്‍ ബാന്‍ഡായ ശക്തിയുടെ ‘ദിസ് മൊമെന്റ്‘ എന്ന ആല്‍ബമാണ് ഗ്രാമി നേടിയത്. മികച്ച സമകാലിക ആല്‍ബത്തിനുള്ള (ഉപകരണ സംഗീതം) പുരസ്കാരം ‘ആസ് വി സ്പീക്ക്‘ എന്ന ആല്‍ബത്തിനാണ്.
Related Articles
കണ്ണുകള്‍ക്ക് കുളിര്‍മ്മയായി “എൻെറ കേരളം” ശാന്തിഗിരി ആശ്രമം വടകര ബ്രാഞ്ചിൽ
November 21, 2022 12:43 PM
Check Also
Close
-
ധനകാര്യ സ്ഥാപനങ്ങളുടെ മുന്നിൽ വൻതിരക്ക്October 5, 2020 11:29 AM