InternationalLatest

അജ്ഞാതരോഗം 89 പേര്‍ മരിച്ചു; അന്വേഷണം പ്രഖ്യാപിച്ച്‌​ ലോകാരോഗ്യസംഘടന

“Manju”

ജുബ: അജ്ഞാത രോഗംബാധിച്ച്‌​ 89 പേര്‍ മരിച്ച ദക്ഷിണ സുഡാനില്‍ അന്വേഷണവുമായി ലോകാരോഗ്യസംഘടന. രാജ്യത്ത് സ്ഥിതി വിലയിരുത്താന്‍​ പ്രത്യേക സംഘത്തെ നിയോഗിച്ചു.

ഫാന്‍ഗാക്ക്​ നഗരത്തിലാണ്​ ആദ്യമായി രോഗബാധ റിപ്പോര്‍ട്ട്​ ചെയ്​തതെന്ന്​ സുഡാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. സുഡാനിലെ ശാസ്​ത്രജ്ഞര്‍ക്ക്​ രോഗംസംബന്ധിച്ച കാര്യമായ വിവരങ്ങളില്ലെന്നാണ്​ സൂചന. തുടര്‍ന്നാണ്​ ഇക്കാര്യത്തില്‍ ലോകാരോഗ്യസംഘടനയുടെ സഹായം തേടിയത്​.
രോഗം റിപ്പോര്‍ട്ട്​ ചെയ്യപ്പെട്ട നഗരത്തില്‍ വെള്ളപ്പൊക്കവും ഉണ്ടായി. ഇതിനിടെ രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ കോളറയാണെന്ന സംശയത്തില്‍ ശേഖരിച്ച സാമ്ബിളുകള്‍ നെഗറ്റീവായിരുന്നു. കനത്ത വെള്ളപ്പൊക്കം അനുഭവപ്പെടുന്നുണ്ടെങ്കിലും രോഗം സ്ഥിരീകരിച്ച പ്രദേശത്തേക്ക്​ എത്താന്‍ സാധിച്ചിട്ടുണ്ടെന്ന്​ ഡബ്യു.എച്ച്‌​.ഒ വക്​താവ്​ ഷെലിയ ബായ പറഞ്ഞു.
സാമ്ബിളുകള്‍ ശേഖരിച്ച്‌​ ഉടന്‍ അവിടെ നിന്ന്​ സുഡാന്‍ തലസ്ഥാനത്തേക്ക്​ മടങ്ങാനുള്ള ശ്രമങ്ങളാണ്​ നടക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, കനത്ത വെള്ളപ്പൊക്കം രോഗം പകരുന്നതിന്റെ തോത്​ ഉയര്‍ത്തിയിട്ടുണ്ടെന്ന്​ മന്ത്രി ലാം തുങ്​വാര്‍ പ്രതികരിച്ചു.

Related Articles

Back to top button