InternationalLatest

കഫേയില്‍ നൃത്തം ചെയ്ത് ജീവനക്കാരി

“Manju”

വീട്ടില്‍ തനിച്ചാകുമ്ബോള്‍ നമ്മളില്‍ പലരും നമ്മളുടെ തനി സ്വഭാവം പുറത്തെടുക്കാറുണ്ട്. ആട്ടവും പാട്ടുമെല്ലാമായിട്ടായിരിക്കും വീട്ടിലൂടെ ഓടി നടക്കുന്നത്.
കഫേയില്‍ ആരുമില്ലാത്ത നേരത്ത് അവിടുത്തെ ജീവനക്കാരി നൃത്തം ചെയ്യുന്നതും, ഈ സമയം അവരുടെ മേധാവി അവിടേക്ക് കടന്നു വരുമ്ബോള്‍ ഉള്ള യുവതിയുടെ പ്രതികരണവുമാണ് ഈ വീഡിയോയില്‍ ഉള്ളത്. സിസിടിവിയിലാണ് ഇത് പതിഞ്ഞിരിക്കുന്നത്. ടോഫി യെയോണ്‍ എന്ന യുവതിയാണ് ഇത് പങ്കുവച്ചിരിക്കുന്നത്. ഒരു കഫേയില്‍ അവിടുത്തെ ജീവനക്കാരി തറ തുടയ്‌ക്കുന്നതോടെയാണ് ദൃശ്യങ്ങള്‍ ആരംഭിക്കുന്നത്.
ഈ സമയം കഫേയില്‍ ആരും ഉണ്ടായിരുന്നില്ല. ചുറ്റും നോക്കിയ ശേഷം തറ തുടയ്‌ക്കുന്ന വസ്തു നിലത്തിട്ട ശേഷം യുവതി മനോഹരമായി നൃത്തം ചെയ്യുന്നു. അല്‍പ്പസമയത്തിനുള്ളില്‍ കടയുടമ ഇവിടേക്ക് പുറത്ത് നിന്ന് കടന്നു വരികയാണ്. ഇതറിയാതെ യുവതി നൃത്തം തുടരുന്നുമുണ്ട്. ഇതിനിടെ പുറകോട്ട് തിരിഞ്ഞ് നോക്കിയപ്പോഴാണ് യുവതി കടയുടമയെ കാണുന്നത്. ഇതോടെ യുവതി പെട്ടന്ന് മുഖം പൊത്തുന്നുണ്ടെങ്കിലും, പുറത്ത് നിന്ന് വന്ന വ്യക്തി കയ്യടികളോടെ യുവതിയുടെ നൃത്തത്തെ അഭിനന്ദിക്കുകയാണ്. യുവതി സന്തോഷത്തോടെ തല താഴ്‌ത്തി അഭിനന്ദനം സ്വീകരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
https://www.facebook.com/toffee.yeddeong.yeon/posts/417477013408127

Related Articles

Back to top button