IndiaLatest

ഭീകരാക്രമണം : മുന്നറിയിപ്പു നല്‍കി രഹസ്യാന്വേഷണ ഏജന്‍സികള്‍

“Manju”

ന്യൂഡല്‍ഹി: ഭീകരസംഘടനയായ ഇന്ത്യന്‍ മുജാഹിദീന്‍ രാജ്യത്ത് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പദ്ധതിയിടുന്നുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി രഹസ്യാന്വേഷണ വിഭാഗം. ഇതേതുടര്‍ന്ന് ജമ്മു കശ്മീര്‍, ഡല്‍ഹി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു. പാകിസ്ഥാനില്‍ ഒളിവില്‍ കഴിയുന്ന ഭീകരര്‍ ഇന്ത്യയില്‍ സ്ലീപ്പര്‍ സെല്‍ മൊഡ്യൂളുകള്‍ സ്ഥാപിച്ച്‌ പ്രവര്‍ത്തനം നടത്താന്‍ ശ്രമിക്കുന്നുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു.

ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നത് പാകിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്‌ഐയാണ്. 2006 മുതല്‍ 2014 വരെയുള്ള കാലഘട്ടങ്ങളില്‍ ഡല്‍ഹി, മുംബൈ ഗുജറാത്ത്, ബംഗളൂരു, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളില്‍ മുജാഹിദീന്‍ ആക്രമണം നടത്തിയിരുന്നു. ഇവര്‍ക്ക് ആവശ്യമായ ഫണ്ടുകള്‍ പാകിസ്ഥാനില്‍ നിന്നും നല്‍കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ലഭിച്ചിരിക്കുന്നത്.

Related Articles

Back to top button