KeralaLatest

പ്രവാസികളെ അതിഥി തൊഴിലാളികളായി കാണാനാകില്ല; ആനുകൂല്യങ്ങളും സംരക്ഷണങ്ങളും നല്‍കാനാവില്ലെന്നും സംസ്ഥാന സര്‍ക്കാര്‍

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: പ്രവാസികളെ അതിഥി തൊഴിലാളികളായി കാണാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. അതിഥി തൊഴിലാളികള്‍ക്കുള്ള സംരക്ഷണവും സുപ്രീംകോടതി നിര്‍ദേശിച്ച ആനുകൂല്യങ്ങളും പ്രവാസികള്‍ക്ക് നല്‍കാനാവില്ലെന്നും സംസ്ഥാനസര്‍ക്കാര്‍ വ്യക്തമാക്കുന്നു. നോര്‍ക്ക പ്രിന്‍സിപ്പള്‍ സെക്രട്ടറി ഇറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതിഥി തൊഴിലാളികള്‍ക്ക് സൗജന്യ യാത്രയും സൗജന്യ ക്വാറന്റീനും നല്‍കണമെന്നായിരുന്നു സുപ്രീംകോടതി നിര്‍ദേശം.
സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രവാസികളെ അതിഥിത്തൊഴിലാളികളായി കണക്കാക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഇതിലാണ് പ്രവാസികളെ അതിഥിത്തൊഴിലാളികളായി കാണാന്‍ കഴിയില്ല എന്ന് വ്യക്തമാക്കി നോര്‍ക്ക സര്‍ക്കാരിന് വേണ്ടി ഉത്തരവ് പുറത്തിറക്കിയത്

Related Articles

Back to top button