Uncategorized

ക്രിസ്മസ് ആഘോഷത്തിനിടെ അപകടം; വിദ്യാര്‍ഥിനിക്ക് പരിക്ക്

“Manju”

വർക്കല: വർക്കല എസ്.എൻ കോളേജിൽ വാഹനമിടിച്ച് വിദ്യാർഥിനിക്ക് പരിക്ക്. കോളേജിലെ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ക്യാമ്പസിന് പുറത്ത് വിദ്യാർഥി ഓടിച്ച വാഹനമിടിച്ചാണ് വിദ്യാർഥിനിക്ക് പരിക്കേറ്റത്. രാവിലെ 10 മണിയോടെയാണ് സംഭവം. പരിക്കേറ്റ വിദ്യാർഥിനിയെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.നിയന്ത്രണം വിട്ട കാർ മറ്റ് വാഹനങ്ങളിലും ഇടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാർഥികളെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു. അപകടകരമായി വാഹനമോടിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Related Articles

Back to top button