EntertainmentIndiaLatest

വിസ്മയിപ്പിച്ചുക്കൊണ്ടെ ഇരിക്കുന്ന ഒരു സിനിമ

“Manju”

ഫാന്റസി ഹൊറര്‍ ത്രില്ലര്‍ അല്ലെങ്കില്‍ മിത്തോളജിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന മുത്തശ്ശി കഥപോലെ മനോഹരമായ ഒരു സിനിമ.
തുംബ്ബഡ് ഒരു ഗ്രാമത്തിന്റെ പേരാണ്. ദേവിയുടെ ശാപത്താല്‍ എപ്പോഴും മഴ പെയ്യുന്നൊരു ഗ്രാമം. തുംബ്ബഡ് ഗ്രാമത്തിലെ നിധിയും അത് സ്വന്തമാക്കാന്‍ യാത്ര തിരിക്കുന്ന നായകനിലുടെയും ആണ് കഥ മുന്നോട്ട് പോകുന്നത്. ലോകത്ത് എവിടെ ഇരുന്നു കണ്ടാലും ഈ സിനിമ അവസാനിക്കുന്നത് വരെ നമ്മള്‍ തുംബ്ബഡ് എന്ന ഗ്രാമത്തില്‍ അകപ്പെട്ട പോലെ തോന്നിയേക്കാം. തിരക്കഥയും ഫ്രെയിമുകളും അത്രയ്‌കേറെ വിസ്മയിപ്പിക്കുന്നുണ്ട്.. മഴ പെയ്യുന്ന രംഗങ്ങള്‍ക്ക് ഒക്കെ എന്തൊരു ഭംഗി ആണ്.
മഴ പെയ്തുകൊണ്ടെ ഇരിക്കുന്ന ഒരു ഗ്രാമം സംവിധായകന്‍ പകര്‍ത്തിയത് ഏകദേശം 4 മണ്‍സൂണ്‍ സീസണുകള്‍ എടുത്തു ആണെന്ന് അറിയുമ്ബോള്‍ വിസ്മയം ഇരട്ടി ആയേക്കാം.. ഭീതിയും അതിശയവും ഉണ്ടാക്കുന്ന അസാമാന്യ വിഷ്വല്‍സും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും അതിനു മുകളില്‍ നിര്‍ത്താവുന്ന തിരക്കഥയും അഭിനയ പ്രകടനങ്ങളും ആണ് സിനിമയില്‍ ഉടനീളം എങ്കിലും ബജറ്റ് വെറും 5 crore മാത്രം ആണ്. അലെങ്കില്ലും ചില സിനിമകള്‍ അങ്ങനെ ആണല്ലോ. കണ്ടു കഴിഞ്ഞാലും അത് നമ്മളെ വിസ്മയിപ്പിച്ചുക്കൊണ്ടെ ഇരിക്കും.

Related Articles

Back to top button