KeralaLatest

ടെക്സാസില്‍ മീന്‍ മഴ

'ആനിമല്‍ റെയിന്‍' എന്ന പ്രതിഭാസം

“Manju”

ടെക്സാസ് : യുഎസ്സിലെ ടെക്സാസില്‍ അടുത്തിടെ മീന്‍ മഴ പെയ്‌തുവത്രേ. തവളകള്‍, ഞണ്ടുകള്‍, ചെറുമത്സ്യങ്ങള്‍ തുടങ്ങിയ ചെറുജലജീവികള്‍ ജലസ്രോതസ്സുകളിലേക്ക് ഒഴുകുമ്ബോള്‍ സംഭവിക്കുന്ന ‘ആനിമല്‍ റെയിന്‍’ എന്ന പ്രതിഭാസത്തിനാണ് യുഎസ്സിലെ ടെക്സാസ് കഴിഞ്ഞ ആഴ്ച സാക്ഷ്യം വഹിച്ചത്.
ദി സിറ്റി ഓഫ് ടെക്‌സാര്‍ക്കാന എന്ന ഫേസ്‌ബുക്ക് പേജിലാണ് ഇതുസംബന്ധിച്ച വിവരമുള്ളത്.
2021 അവസാനിക്കാറായപ്പോള്‍ ടെക്‌സാസില്‍ മീന്‍ മഴ പെയ്തു. അസാധാരണമാണെങ്കിലും ഇത് ഇടയ്ക്ക് ടെക്‌സാസില്‍ സംഭവിക്കാറുണ്ടെന്നും ഈ കുറിപ്പില്‍ പറയുന്നു. തവള, ഞണ്ട്, ചെറുമീനുകള്‍ തുടങ്ങിയ ചെറുജലജീവികള്‍ ഭൂമിയുടെ ഉപരിതലത്തിലുണ്ടാകുന്ന ജലസ്രോതസ്സുകളിലോ തട്ടുകളിലോ ഒലിച്ചുപോകുമ്ബോള്‍ സംഭവിക്കുന്ന പ്രതിഭാസമാണ് ആനിമല്‍ റെയിന്‍ എന്നും കുറിപ്പില്‍ പറയുന്നു.
ജെയിംസ് ഓഡിര്‍ഷ് എന്ന സാക്ഷി ഡബ്ല്യുസിഐഎയോട് പറഞ്ഞു, ‘താന്‍ ഒരു യൂസ്ഡ് കാര്‍ ഡീലര്‍ഷിപ്പില്‍ ജോലി ചെയ്യുകയായിരുന്നു, പുറത്ത് വലിയ ശബ്ദം കേട്ടപ്പോള്‍ നോക്കിയതാണ്. ഒരു വലിയ ഇടിമുഴക്കം ഉണ്ടായി, വാതില്‍ തുറന്നപ്പോള്‍, ഞാന്‍ പുറത്തേക്ക് നോക്കി, ശക്തമായ മഴ പെയ്യുന്നുണ്ടായിരുന്നു, ഒരു മത്സ്യം നിലത്ത് വന്ന് വീണു. എല്ലായിടത്തും മത്സ്യം വന്ന് വീഴുകയായിരുന്നു. പാര്‍ക്കിംഗ് ലോട്ടിലെല്ലാം കുഞ്ഞുകുഞ്ഞ് മത്സ്യങ്ങള്‍ പെയ്‍തു വീഴുകയായിരുന്നു. അതുപോലെ തന്നെ തെരുവിലും’.

Related Articles

Back to top button