International

കൊറോണവൈറസ് സൃഷ്ടിക്ക് പിന്നിൽ ചൈനീസ് ശാസ്ത്രജ്ഞന്മാർ

“Manju”

ബെയ്ജിംഗ് : ലോകത്തെ ഭീതിയിലാഴ്ത്തി പൊട്ടിപ്പുറപ്പെട്ട കൊറോണ മഹാമാരിയുടെ ഉത്ഭവം ചൈന തന്നെയെന്ന് വ്യക്തമാക്കി പുതിയ പഠനറിപ്പോര്‍ട്ട്. വുഹാൻ ലാബിൽ ഗെയിൻ ഓഫ് ഫംഗ്ഷൻ പ്രോജക്റ്റിൽ ജോലി ചെയ്യുന്ന ചൈനീസ് ശാസ്ത്രജ്ഞന്മാരാണ് കൊറോണ വൈറസിന്റെ സൃഷ്ടിക്ക് പിന്നിൽ .

യുഎസിൽ താൽക്കാലികമായി നിരോധിച്ച ഗെയിൻ ഓഫ് ഫംഗ്ഷൻ ഗവേഷണം എന്നത് സ്വാഭാവികമായി ഉണ്ടാകുന്ന വൈറസുകളെ കൂടുതൽ ശക്തിയേറിയ പകർച്ചവ്യാധികളാക്കി മാറ്റുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് . ഇതിന്റെ ശക്തമായ തെളിവുകള്‍ തങ്ങളുടെ കൈവശമുണ്ടെന്നാണ് ഈ പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയ ബ്രിട്ടീഷ് പ്രൊഫസര്‍ ആന്‍ഗസ് ഡല്ഗ്ലീഷും നോര്‍വീജിയന്‍ ശാസ്ത്രജ്ഞന്‍ ഡോ. ബിര്‍ഗെര്‍ സോറെന്‍സനും വെളിപ്പെടുത്തുന്നത്.

ചൈനീസ് ഗുഹയിലെ വവ്വാലുകളിൽ നിന്ന് കണ്ടെത്തിയ വൈറസിൽ നടത്തിയ പരീക്ഷണങ്ങളാണ് മാരകമായ കൊറോണ വൈറസിലേക്ക് വഴി തെളിച്ചത് . പിന്നീട് ഇത് സ്വാഭാവികമായി ഉണ്ടായ പ്രകൃതിദത്ത വൈറസാണെന്നും , വർഷങ്ങൾക്ക് മുൻപ് ഉണ്ടായിരുന്നുവെന്നും തെളിയിക്കാനായി റിവേഴ്സ് എഞ്ചിനീയറിങ് എന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ചൈനീസ് ലാബുകളിൽ മനപൂർവ്വം സൃഷ്ടിക്കുന്ന നാശ നഷ്ടങ്ങൾ , മറച്ചുവെക്കൽ , ഡാറ്റ ചോർത്തൽ എന്നിവയും ഇതിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് ഈ ഗവേഷകർ പറയുന്നു . ബയോറക് -19 എന്ന കൊറോണ വൈറസ് വാക്സിൻ കാൻഡിഡേറ്റ് വികസിപ്പിച്ച ഇമ്മ്യൂണോർ എന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ചെയർമാനാണ് വൈറോളജിസ്റ്റായ സോറെൻസെൻ . ലണ്ടനിലെ സെന്റ് ജോർജ്ജ് യൂണിവേഴ്സിറ്റിയിലെ ഗൈനക്കോളജി പ്രൊഫസറാണ് ഡാൽഗ്ലീഷ് . ഇവരുടെ റിപ്പോർട്ട് ബയോഫിസിക്സ് ഡിസ്കവറിയുടെ ത്രൈമാസ അവലോകനത്തിൽ പ്രസിദ്ധീകരിക്കും.

Related Articles

Back to top button