KeralaLatest

ദയാവധം തേടി ഒരു ട്രാന്‍സ് ജെണ്ടര്‍

“Manju”

കൊച്ചി : ദയാവധത്തിന് അനുമതി തേടി ട്രാന്‍സ്‌ജെന്റര്‍ അനീറ കബീര്‍. ദയാ വധത്തിനായി അപേക്ഷ നല്‍കാന്‍ അഭിഭാഷകനെ ലഭ്യമാക്കി തരണമെന്നാവശ്യപ്പെട്ട് ലീഗല്‍ സര്‍വ്വീസ് അതോറിറ്റിക്ക് അനുമതി നല്‍കിയിരിക്കുകയാണ് അനീറ.
രണ്ടു വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം, എം എഡ്, സെറ്റ് ഇങ്ങനെ ഒരു ഹയര്‍ സെക്കണ്ടറി അധ്യാപികയാകാനുള്ള എല്ലാ യോഗ്യതയുമുണ്ടെങ്കിലും ജോലി തേടി അലയുകയാണ് അനീറ. 14 സ്കൂളുകളില്‍ താത്കാലിക അധ്യാപക നിയമനത്തിന്റെ പരസ്യം കണ്ട് അപേക്ഷിച്ചെങ്കിലും ട്രാന്‍സ്‌ജെന്‍ഡര്‍ ആയത് മൂലം അവസരം നിഷേധിക്കപ്പെടുകയായിരുന്നു.
സര്‍ക്കാര്‍ സ്കൂളില്‍ നിന്ന് പോലും അനീറക്ക് നേരിടേണ്ടി വന്നത് മോശം അനുഭവമാണ്. പിന്നീട് പാലക്കാട് ഒരു സര്‍ക്കാര്‍ സ്കൂളില്‍ ജോലി ലഭിച്ചെങ്കിലും നവംബര്‍ പകുതിയോടെ രാജിവെക്കേണ്ടി വന്നു. സീനിയര്‍ തസ്തികയിലേക്ക് സ്ഥിരം ആളെത്തിയപ്പോള്‍ താത്കാലികമായി ഇവിടെയുണ്ടായിരുന്നയാളെ ജൂനിയറാക്കി അനീറയെ പറഞ്ഞുവിടുകയായിരുന്നു.

Related Articles

Back to top button