IndiaLatest

വാഹനങ്ങള്‍ പടി നല്‍കേണ്ടത് ആയിരം രൂപ

“Manju”

ലോറികളിലെ അമിത ലോഡ് റോഡ് തകര്‍ച്ചയ്ക്ക് ഇടയാക്കുമ്പോള്‍ നേട്ടം ലഭിക്കുന്നത് മോട്ടോര്‍ വകുപ്പിലെ ഉദ്യേ‍ാഗസ്ഥര്‍ക്ക് ആണ് .തമിഴ്നാട്ടില്‍ നിന്ന് പാറപ്പെ‍ാടി, ചല്ലി, ചുടുകല്ല് തുടങ്ങിയവ കയറ്റി എത്തുന്ന ലോറികളാണ് പെ‍ാലീസ്, മോട്ടര്‍ വാഹനവകുപ്പ് ജീവനക്കാരുടെ പ്രധാന ഇരകള്‍ ആയിമാറുന്നത് . കളിയിക്കാവിള അതിര്‍ത്തി കടന്ന് തിരുവനന്തപുരം നഗരത്തില്‍ എത്തുന്ന 32 കിലോമീറ്ററിനുള്ളില്‍ ആറോളം പെ‍ാലീസ് വാഹനങ്ങള്‍ക്ക് പടി ഇനത്തില്‍ നല്‍കേണ്ടത് ആയിരം രൂപ വീതമാണ് . മോട്ടര്‍ വാഹന വകുപ്പിന്റെ മുന്നില്‍ പെട്ടാല്‍ കൈമടക്ക് പതിനായിരങ്ങള്‍ ആയി ഉയരും.

വാഹന ശേഷിയുടെ അധികം കയറ്റിയാല്‍ ഇരുപതിനായിരം രൂപ നിശ്ചിത തുകയ്ക്ക് പുറമേ അധികം വരുന്ന ടണ്ണിനു രണ്ടായിരം രൂപയാണ് നിയമ പ്രകാരമുള്ള പിഴ നിരക്ക്. ഇതിനാല്‍ പിടിക്കപ്പെട്ടാല്‍ പതിനായിരം രൂപ വരെ കൈമടക്ക് നല്‍കാന്‍ ഡ്രൈവര്‍മാര്‍ സന്നദ്ധരാണ്.

Related Articles

Back to top button