IndiaLatest

പ്രിയ ഗായികയെ അവസാനമായി കാണാന്‍ വരാത്തതിന്റെ കാരണം വ്യക്തമാക്കി ധര്‍മ്മേന്ദ്ര

“Manju”

 

മുംബയ്: കഴിഞ്ഞ ദിവസം അന്തരിച്ച വിഖ്യാത ഗായിക ലതാ മങ്കേഷ്ക്കറിന് ആദരാഞ്ജലിയര്‍പ്പിക്കാന്‍ വിവിധ മേഖലകളില്‍ നിന്നും നിരവധിപേരാണ് എത്തിയത്.
എന്നാല്‍ അക്കൂട്ടത്തിലും ലതാ മങ്കേഷ്ക്കറുടെ ആത്മാര്‍ത്ഥ സുഹൃത്തും ബോളിവുഡ് നടനുമായ ധര്‍മേന്ദ്രയുടെ അസാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. ലതാ മങ്കേഷ്ക്കറിന് അവസാന യാത്രയയപ്പ് നല്‍കാന്‍ ധര്‍മേന്ദ്ര എത്താതിരുന്നത് നിരവധി ഊഹാപോഹങ്ങള്‍ക്കും കാരണമായിരുന്നു.
എന്നാല്‍ വിഖ്യാത ഗായികയെ അവസാനമായി ഒരു നോക്ക് കാണാനും അവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കുന്നതിനും വേണ്ടി താന്‍ മൂന്ന് തവണ വീട്ടില്‍ നിന്നുമിറങ്ങിയിരുന്നെന്നും എന്നാല്‍ ഓരോ പ്രാവശ്യവും യാത്ര പാതിവഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തെന്ന് ധര്‍മേന്ദ്ര വ്യക്തമാക്കി. തന്റെ പ്രിയ ഗായിക മരിച്ചിട്ടില്ലെന്നും ഇപ്പോഴും ജീവനോടെ ഇരിക്കുന്നതായി കരുതാനാണ് തനിക്ക് താത്പര്യമെന്നും ധര്‍മേന്ദ്ര വ്യക്തമാക്കി. തനിക്ക് ഒരുകാലത്തും ലതാ മങ്കേഷ്ക്കറിന് യാത്രയയപ്പ് നല്‍കാന്‍ സാധിക്കില്ലെന്നും ധര്‍മേന്ദ്ര പറഞ്ഞു.
തന്റെ ജീവിതത്തില്‍ വളരെയേറെ സ്വാധീനം ചെലുത്തിയിരുന്ന ഒരു വ്യക്തിയായിരുന്നു ലതാ മങ്കേഷ്ക്കറെന്നും തനിക്ക് ജീവിതത്തില്‍ വിഷമഘട്ടങ്ങള്‍ വന്നപ്പോഴെല്ലാം ലതാ മങ്കേഷ്ക്കര്‍ ഒപ്പമുണ്ടായിരുന്നതായും ധര്‍മേന്ദ്ര പറഞ്ഞു. ആദ്യം പരിചയപ്പെട്ടപ്പോള്‍ താന്‍ അണിഞ്ഞിരുന്ന ഷര്‍ട്ടിന്റെ നിറം പോലും ലതാ മങ്കേഷക്കറിന് ഓര്‍മയുണ്ടായിരുന്നെന്നും താനുമായി അത്ര അടുപ്പമുണ്ടായിരുന്ന വ്യക്തി ഈ ലോകത്തില്‍ നിന്ന് യാത്രയാകുന്നതിന് സാക്ഷ്യം വഹിക്കാന്‍ സാധിക്കില്ലെന്നും ധര്‍മേന്ദ്ര പറഞ്ഞു

Related Articles

Back to top button