KeralaLatest

കല്പാത്തി പുഴയില്‍ നിന്ന് ലോഹപ്രതിമ കിട്ടി

“Manju”

പാലക്കാട് : കല്പാത്തിപ്പുഴയില്‍നിന്ന് ലോഹപ്രതിമ കിട്ടി. അഞ്ച് കിലോയോളംവരുന്ന പ്രതിമയാണിത്.കുളിക്കാനിറങ്ങിയവര്‍ക്കാണ് പ്രതിമ കിട്ടിയത്.
വിശാലാക്ഷീസമേത വിശ്വനാഥസ്വാമിക്ഷേത്രത്തിന് സമീപത്തെ പുഴക്കടവില്‍ കുളിക്കാനിറങ്ങിയ ആള്‍ക്കാണ് പ്രതിമ ലഭിച്ചത്. ഇവര്‍ ഉടന്‍ തന്നെ സംഭവം ക്ഷേത്രം അധികൃതരെ അറിയിച്ചു. പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് സ്ഥലത്തെത്തി പ്രതിമ പരിശോധിച്ചു. കൂടുതല്‍ പരിശോധനയ്‌ക്കായി പുരാവസ്തുവകുപ്പിന് കൈമാറിയിട്ടുണ്ട്.
തലയില്‍ ഒരുവശത്ത് കുടുമകെട്ടി ഇടതുകൈയില്‍ വടിയും വലതുകൈയില്‍ എഴുത്തോലയ്‌ക്ക് സമാനമായ വസ്തുവുംപിടിച്ച രീതിയിലുള്ള പ്രതിമയാണ് ലഭിച്ചത്. പഞ്ചലോഹത്തിന് സമാനമായ ലോഹം കൊണ്ടാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. പ്രതിമയുടെ പഴക്കമുള്‍പ്പെടെ പരിശോധിച്ചുവരികയാണ്.
എവിടെനിന്നെങ്കിലും മോഷ്ടിച്ച്‌ പുഴയില്‍ ഉപേക്ഷിച്ചതാണോ അല്ലെങ്കില്‍ ആചാരപരമായി ഒഴുക്കിയതാണോയെന്നാണ് പോലീസ് ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നത്. പുരാവസ്തുവകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരമായിരിക്കും തുടര്‍നടപടിയെന്നും പോലീസ് പറഞ്ഞു.
.

Related Articles

Back to top button