KeralaLatest

യുവാവിനെ കപ്പല്‍ യാത്രക്കിടെ കാണാതായി

“Manju”

കോട്ടയം: കുറിച്ചി സ്വദേശിയായ യുവാവിനെ സൗത്ത് ആഫ്രിക്കയില്‍ നിന്നും അമേരിക്കയിലേയ്ക്കുള്ള യാത്രയ്ക്കിടെ കാണാതായതായി റിപ്പോര്‍ട്ട്. കുറിച്ചി ഔട്ട് പോസ്റ്റിനു സമീപം വലിയിടത്തറ വീട്ടില്‍ ജസ്റ്റിന്‍ കുരുവിളയെ(30)കാണാനില്ലെന്നാണ് ബന്ധുക്കളെ കപ്പല്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

നാലു വര്‍ഷം മുമ്പാണ് ഹോട്ടല്‍ മാനേജ്മെന്റ് പഠിച്ച ജസ്റ്റിന്‍ സ്ട്രീം അറ്റ്ലാന്‍ഡിക്ക് എന്ന കപ്പലില്‍ അസിസ്റ്റന്റ് കുക്കായി ജോലിയില്‍ പ്രവേശിച്ചത്. കഴിഞ്ഞ 31 നാണ് സ്ട്രീം അറ്റ്ലാന്‍ഡിക്ക് സൗത്ത് ആഫ്രിക്കയിലെ തീരത്തു നിന്നും യാത്ര പുറപ്പെട്ടത്. കപ്പല്‍ ഫെബ്രുവരി 23നാണ് അമേരിക്കന്‍ തീരത്ത് എത്തിച്ചേരുക. ഈ യാത്രയ്ക്കിടയില്‍ ജസ്റ്റിനെ കാണാതായതായാണ് ബന്ധുക്കളെ ബുധനാഴ്ച രാവിലെ കപ്പല്‍ അധികൃതര്‍ അറിയിച്ചത്.

ജസ്റ്റിന്റെ സഹോദരനെ ആദ്യം ഫോണില്‍ ബന്ധപ്പെട്ട് വിവരം അറിയിച്ചു. ഇതിനു പിന്നാലെ ഉച്ചയോടെ ഇ മെയിലും ലഭിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് ജസ്റ്റിന്‍ അവസാനമായി ബന്ധുക്കളെ വിളിച്ചത്. പിന്നീട്, തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ജസ്റ്റിനെപ്പറ്റി വിവരമുണ്ടായിരുന്നില്ല. ബുധനാഴ്ച പുലര്‍ച്ചെ ഏഴു മണിയോടെയാണ് ജസ്റ്റിനെ കാണാനില്ലെന്ന വിവരം പുറത്തു വന്നത്. ജസ്റ്റിന്റെ തിരോധാനം സംബന്ധിച്ചു കൃത്യമായ വിവരം ലഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടക്കം വിഷയത്തില്‍ ഇടപെടണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

Related Articles

Back to top button