Latest

കിയ കാരൻസ് വിപണിയിലേക്ക്; സെൽറ്റോസിനേക്കാൾ വില കൂടും

“Manju”

മുംബൈ: വാഹനപ്രേമികളുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് കിയ മോട്ടോഴ്‌സിന്റെ ഏറ്റവും പുതിയ വാഹനം കാരൻസ് നാളെ ഇന്ത്യയിൽ അവതരിപ്പിക്കും. 6,7 സീറ്റ് ഓപ്ഷനുകളിലാണ് വാഹനം ലഭ്യമാകുന്നത്. കിയ രാജ്യത്ത് അവതരിപ്പിക്കുന്ന നാലാമത്തെ കാറാണ് കാരൻസ്.

പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നിങ്ങനെ അഞ്ച് വെരിയന്റുകളിലാണ് വാഹനം എത്തുന്നത്. സ്റ്റാർ മാപ്പ് എൽഇഡി ഡിആർഎല്ലുകളും, ഡിജിറ്റൽ റേഡിയേറ്റർ ഗ്രില്ലും ഉള്ള ക്രൗൺ ജ്വൽ എൽഇഡി ഹെഡ്‌ലാമ്പുകളും വാഹനത്തിനെ കൂടുതൽ സ്റ്റൈലിഷ് ആക്കുന്നു. സൺറൂഫ്, രണ്ടാമത്തെയും മൂന്നാമത്തെയും വരി യാത്രക്കാർക്കായി പ്രത്യേക എസി വെന്റുകൾ, ഇലക്ട്രിക് ഡബിൾ ഫോൾഡിംഗ് രണ്ടാം നിര സീറ്റുകൾ, ഓട്ടോമാറ്റിക് എസി, 10.25 ഇഞ്ച് ടച്ച്സ്‌ക്രീൻ സിസ്റ്റം, കണക്റ്റഡ് കാർ ടെക്നോളജി, ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മൾട്ടിപ്പിൾ ഡ്രൈവിംഗ് മോഡുകൾ, ബോസ് സൗണ്ട് സിസ്റ്റം എന്നിവയും കാരൻസിന്റെ സവിശേഷതകളാണ്.

ആറ് എയർബാഗുകൾ, എബിഎസ്, ഇബിഡി, ഹിൽ-സ്റ്റാർട്ട് കൺട്രോൾ, ഡൗൺഹിൽ-ബ്രേക്ക് കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്മെന്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, ഡിസ്‌ക് ബ്രേക്കുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ എന്നിവയാണ് കാരൻസിന്റെ സുരക്ഷാ ഫീച്ചറുകൾ.

ഒരു ഡീസൽ, രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് കിയ വാഗ്ദാനം ചെയ്യുന്നത്. 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ മോട്ടോർ 113 ബിഎച്പി കരുത്തും, 144 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ഈ എഞ്ചിന് ആറ് സ്പീഡ് മാനുവൽ ഗിയർബോക്സ് ലഭിക്കും. രണ്ടാമത്തെ 1.4 ലിറ്റർ പെട്രോൾ എഞ്ചിൻ 138 ബിഎച്പി കരുത്തും, 242 എൻഎം ടോർക്കും ഉൽപാദിപ്പിക്കുന്നു. കൂടാതെ ആറ് സ്പീഡ് മാനുവൽ ഗിയർബോക്സും ഏഴ് സ്പീഡ് ഡിസിടി ട്രാൻസ്മിഷനും വാഹനത്തിന് ലഭിക്കും.

ഡീസൽ എഞ്ചിന്റെ കാര്യമെടുത്താൽ, 1.5 ലിറ്റർ എഞ്ചിന് 113 ബിഎച്പി കരുത്തും 250 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ സാധിക്കും. കൂടാതെ കിയ ഇതിന് 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് വാഗ്ദാനം ചെയ്യുന്നു. ഈ എഞ്ചിൻ-ഗിയർബോക്സ് കോമ്പിനേഷനുകൾ സെൽറ്റോസിൽ നൽകിയിരിക്കുന്നതിന് സമാനമാണ്.

Related Articles

Back to top button