LatestThiruvananthapuram

ദേശീയപാതാ വികസന പ്രവൃത്തികള്‍ ത്വരിതപ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

“Manju”

തിരുവനന്തപുരം: ദേശീയപാതാ വികസന പ്രവൃത്തികള്‍ ത്വരിതപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബന്ധപ്പെട്ടവരോട് നിര്‍ദേശിച്ചു. ദേശീയപാതാ വികസന പുരോഗതി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
രേഖകള്‍ പരിശോധിക്കാന്‍ അദാലത്തുകള്‍ നടത്തി ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി ജില്ലാ കലക്ടര്‍മാരോട് നിര്‍ദേശിച്ചു. ഇതിന്റെ പുരോഗതി ആഴ്ച തോറും കലക്ടര്‍മാര്‍ വിലയിരുത്തണം. ഏറ്റെടുത്തു കഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് ഉടമസ്ഥര്‍ക്ക് നഷ്ടപരിഹാരം നല്‍കണം. മറ്റ് വകുപ്പുകള്‍ ആവശ്യമായ അനുമതികള്‍ വേഗതയില്‍ നല്‍കണം.

രാത്രി ജോലികള്‍ക്ക് തടസ്സമുണ്ടാകില്ല. റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി യുടെ നേതൃത്വത്തില്‍ പദ്ധതി അവലോകനം നടത്തണം. പൊതു മരാമത്ത്, റവന്യൂ വകുപ്പ് മന്ത്രിമാര്‍ നിശ്ചിത ഇടവേളകളില്‍ പുരോഗതി വിലയിരുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, കെ രാജന്‍, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, എന്‍ എച്ച്‌ എ ഐ റീജിണല്‍ ഓഫീസര്‍ ബി.എല്‍ മീണ, തുടങ്ങിയവരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു.

Related Articles

Back to top button