KeralaKollamLatest

ജഗന്നാഥൻ അനുസ്മരണം നടന്നു

“Manju”

കൊല്ലം: പ്രമുഖ കോൺട്രാക്ടറും, ശാന്തിഗിരി ആശ്രമം ഭക്തനും, സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധവുമായിരുന്ന ജഗന്നാഥന്റെ അനുസ്മരണ സമ്മേളനം ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ബ്രാഞ്ചിൽ സംഘടിപ്പിച്ചു. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി മുഖ്യ പ്രഭാഷണം നടത്തി. ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ബ്രാഞ്ചിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ നിറ സാന്നിദ്ധമായി നിൽക്കാനും സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖരുടെ ആദരവ് പിടിച്ചുപറ്റാനും കഴിഞ്ഞ അപൂർവ്വം പേരിൽ ഒരാളാണ് ജഗന്നാഥനെന്ന് സ്വാമി പറഞ്ഞു. സ്വാമി സായൂജ്യനാഥ് ജ്ഞാനതപസ്വി അദ്ധ്യക്ഷത വഹിച്ചു.കൊട്ടാരക്കര ബ്രാഞ്ച് ഹെഡ് ജനനി ആദിത്യ ജ്ഞാനതപസ്വിനി ,സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി,
തുടങ്ങിയവർ പങ്കെടുത്തു. ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ബ്രാഞ്ച് കോ ഓർഡിനേറ്റർ കെ. ബിജു, ശാന്തിഗിരി ആശ്രമം ഫിനാൻസ് അഡ്വൈസർ കെ. രമണൻ, മെഡിക്കൽ അഡ്വൈസർ ഡോ. വിശ്വംഭരൻ, ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം കൺവീനർ സന്തോഷ് ബാബു, ശാന്തിഗിരി മാതൃമണ്ഡലം പി.ആർ. ഒ ഡോ. ശ്രീകുമാരി സെൻ, കേരളകൗമുദി ലേഖകൻ ശ്രീകുമാർ കോട്ടാത്തല തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. വിശ്വസാസംസ്കാരിക നവോത്ഥാനകേന്ദ്രം ജനറൽ കൺവീനർ നടരാജൻ.ജി നന്ദി പറഞ്ഞു.

Related Articles

Back to top button