InternationalLatest

ഇന്ന് വിരാട് കോലി – ജന്മദിനം

“Manju”

അന്താരാഷ്ട്ര ക്രിക്കറ്റ് താരവും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ വിരാട് കോലിയുടെ ജന്മദിനമാണ് ഇന്ന്. ബോളിവുഡ് സിനിമയിലെ നായികാ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന അനുഷ്ക്ക ശര്‍മ്മയെയാണ് അദ്ദേഹം ജീവിത സഖിയാക്കിയത്.  ഈ ജന്മദിനത്തില്‍ കോലി ഐ.പി.എല്‍ ടീമംഗങ്ങളൊടൊപ്പമാണുളളത് . പ്രേമിന്റെയും, സരോജ് കോലിയുടേയും പുത്രനായി 1988 നവംബര്‍ 5 ന് ഡല്‍ഹിയിലാണ് വിരാട് കോലി ജനിച്ചത്. വിശാഖ് അദ്ദേഹത്തിന്റെ മൂത്തസഹോദരനും ഭാവന അദ്ദേഹത്തിന്റെ മൂത്തസഹോദരിയുമാണ്. വിശാല്‍ ഭാരതി സ്കൂളിലും സേവ്യര്‍ കോണ്‍വെന്റ് സ്കൂളിലുമായിരുന്നു പഠനം. ഒരു വക്കീലായിരുന്ന വിരാടിന്റെ പിതാവ് പ്രേം, 2006 ല്‍ മരണമടഞ്ഞു.

1998-ല്‍ ഡല്‍ഹി ക്രിക്കറ്റ് അക്കാദമി ആരംഭിച്ചപ്പോള്‍ കോലിയും അതിലൊരംഗമായിരുന്നു. തന്റെ പിതാവിന്റെ മരണദിവസം രഞ്ജി ട്രോഫി ടൂര്‍ണമെന്റില്‍ ഡല്‍ഹിക്കുവേണ്ടി കര്‍ണാടകയ്ക്കെതിരായി ബാറ്റേന്തിയ മാച്ചായിരുന്നു കോലിയുടെ ക്രിക്കറ്റ് ജീവിത ചരിത്രത്തിലെ നിര്‍ണ്ണായക മത്സരം. അന്ന് 90 റണ്‍സ് നേടിക്കൊണ്ട് സ്വന്തം പിതാവിന് അദ്ദേഹം സ്മരണാഞ്ജലികള്‍ നേര്‍ന്നു. പത്രങ്ങള്‍ ആ വാര്‍ത്ത വളരെ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്. അതോടെ അദ്ദേഹം ക്രിക്കറ്റ് പ്രേമികളുടെ ഹൃദയങ്ങളില്‍ ഇടം നേടി.

മലേഷ്യയില്‍ വെച്ചു നടന്ന അണ്ടര്‍-19 ലോകകപ്പിലെ ഇന്ത്യയുടെ തിളക്കമാര്‍ന്ന വിജയത്തിനു പിന്നില്‍ ടീം ക്യാപ്റ്റനായിരുന്ന കോലിയുടെ പങ്ക് വലുതായിരുന്നു. വെസ്റ്റിന്‍ഡീസിനെതിരായ അണ്ടര്‍-19 മത്സരങ്ങളില്‍ 6 മാച്ചുകളില്‍ നിന്നായി ഒരു സെഞ്ചുറിയടക്കം 235 റണ്‍സ്, നാലാമനായിറങ്ങിയ കോലി അടിച്ചെടുത്തു. ടൂര്‍ണ്ണമെന്റില്‍ എതിര്‍ടീമുകള്‍ അടിപതറുന്ന ചൂടന്‍തന്ത്രങ്ങള്‍ ബോളിങ്ങിലും കോലി കൊണ്ടുവന്നു. അദ്ദേഹത്തിന്റെ അമ്മയുടെ വാക്കുകളില്‍ ” ആ ദിവസത്തിനു ശേഷം അവന്‍ വളരെ മാറി. ഒറ്റ രാത്രി കൊണ്ട് കൂടുതല്‍ വിവേകമുള്ള പുരുഷനായവന്‍. ഓരോ മാച്ചും അവന്‍ കൂടുതല്‍ കൂടുതല്‍ ശ്രദ്ധയോടെ കളിക്കാന്‍ തുടങ്ങി. പുറത്ത് ബെഞ്ചിലിരിക്കുന്നത് അവന്‍ വെറുത്തു. ആ ദിവസത്തിനു ശേഷം തന്റെ ജീവിതം തന്നെ ക്രിക്കറ്റിനു വേണ്ടിയാണെന്ന പോലെയായിരുന്നു പിന്നീടുള്ള ദിനങ്ങള്‍.”

ഓസ്ട്രേലിയയില്‍ നടന്ന എമെര്‍ജിങ്ങ് പ്ലേയേഴ്സ് ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയുടെ നിര്‍ണ്ണായക വിജയത്തിനു പിന്നില്‍ കോലിയായിരുന്നു. ഫൈനലില്‍ ദക്ഷിണാഫ്രിക്കയായിരുന്നു എതിരാളികള്‍. കോലിയുടെ സെഞ്ച്വറിയുടെ തിളക്കത്തോടെ ഇന്ത്യ 17 റണ്‍സിനു വിജയിച്ചു. ഏഴ് കളികളില്‍ നിന്നായി രണ്ട് ശതകങ്ങളും രണ്ട് അര്‍ദ്ധശതകങ്ങളുമുള്‍പ്പെടെ 398 റണ്‍സ് സ്കോര്‍ ചെയ്ത് കോലി ടൂര്‍ണ്ണമെന്റിലെ മികച്ച താരമായി.

Related Articles

Back to top button