IndiaLatest

കോവിഡ് ധനസഹായം ; അപേക്ഷ സമര്‍പ്പിക്കുന്നതിന് സമയ പരിധി നിശ്ചയിക്കും

“Manju”

ഡല്‍ഹി ; കോവിഡ് ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിന് സമയ പരിധി നിശ്ചയിക്കുമെന്ന് സുപ്രിംകോടതി. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ 60 ദിവസത്തിനുള്ളില്‍ അപേക്ഷ നല്‍കണം. ഇക്കാര്യത്തില്‍ മറ്റന്നാള്‍ കോടതി വിശദമായ ഉത്തരവിറക്കും. അനര്‍ഹര്‍ക്ക് ധനസഹായം കിട്ടിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

വ്യാജമരണ സര്‍ട്ടിഫിക്കറ്റുമായി കോവിഡ് ധനസഹായത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നുണ്ടെന്നും അപേക്ഷ നല്‍കുന്നതിന് സമയപരിധി നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രിംകോടതി വിശദമായ ഉത്തരവിറക്കുക. നേരത്തെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് മരണങ്ങള്‍ക്കായുള്ള ധനസഹായത്തിന് 60 ദിവസത്തിനുള്ളില്‍ അപേക്ഷിക്കണം. ഭാവിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മരണങ്ങള്‍ക്ക് അപേക്ഷ നല്‍കാന്‍ 90 ദിവസം സമയം നല്‍കുമെന്നും സുപ്രിംകോടതി വ്യക്തമാക്കി.

Related Articles

Back to top button