IndiaLatest

ഐപിഎല്‍ മത്സരങ്ങള്‍ ഫ്രീആയി കാണാം

“Manju”

ഐപിഎല്‍ മത്സരങ്ങള്‍ കാണാന്‍ ഒന്നുകില്‍ ടെലിവിഷനില്‍ സ്റ്റാര്‍ സ്പോര്‍ട്സ് ചാനല്‍ വേണം. അല്ലെങ്കില്‍ ഡിസ്നി പ്ലസ് ഹോട്സ്റ്റാര്‍ പണം മുടക്കി സബ്സ്ക്രൈബ് ചെയ്യണം. 499, 899, 1499 രൂപ വീതമാണ് ഐപിഎല്‍ കാണാനുള്ള വിവിധ പ്ലാനുകള്‍ക്കായി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ മുടക്കേണ്ടത്. എന്നാല്‍, ഈ പണം മുടക്കാതെ തന്നെ ഐപിഎല്‍ കാണാന്‍ കഴിയും. വിവിധ മൊബൈല്‍ നെറ്റ്‌വര്‍ക്കുകള്‍ വിവിധ റീചാര്‍ജ് ഓപ്ഷനുകളില്‍ ഹോട്ട്സ്റ്റാര്‍ സൗജന്യമായി നല്‍കുന്നുണ്ട്.

റിലയന്‍സ് ജിയോയില്‍ 499 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ലഭിക്കും. പ്രതിദിനം 2 ജിബി ഡേറ്റ, പരിധിയില്ലാത്ത കോളുകള്‍, 100 എസ്‌എംഎസുകള്‍ എന്നീ ആനുകൂല്യങ്ങളും ഈ പ്ലാനിലുണ്ട്. 28 ദിവസമാണ് കാലാവധി. 601 രൂപയ്ക്ക് 3 ജിബി ഡേറ്റയും 499 രൂപയുടെ മറ്റ് ആനുകൂല്യങ്ങളും 28 ദിവസത്തേക്ക് ലഭിക്കും. 799 രൂപയ്ക്ക് പ്രതിദിനം 2 ജിബി ഡേറ്റ 56 ദിവസത്തേക്ക് ലഭിക്കും. 1066 രൂപയ്ക്കും 3119 രൂപയ്ക്കും റീചാര്‍ജ് ചെയ്താല്‍ ദിവസേന 2 ജിബി ഡേറ്റ ലഭിക്കും.യഥാക്രമം 84, 365 ദിവസങ്ങളാണ് കാലാവധി. യഥാക്രമം 5 ജിബി, 10 ജിബി അധിക ഡേറ്റയും ഈ പ്ലാനുകളിലുണ്ട്. 2999 രൂപ മുടക്കിയാല്‍ പ്രതിദിനം 2.5 ജിബി ഡേറ്റ 365 ദിവസത്തേക്ക് ലഭിക്കും. ഇതൊക്കെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ മൊബൈല്‍ സബ്സ്ക്രിപ്ഷനുകളാണ്. പ്രീമിയം സ്ബ്സ്ക്രിപ്ഷന്‍ ലഭിക്കണമെങ്കില്‍ രണ്ട് പ്ലാനുകളുണ്ട്. 1499 രൂപയ്ക്ക് പ്രതിദിനം 2 ജിബി വച്ച്‌ 84 ദിവസവും 4199 രൂപയ്ക്ക് പ്രതിദിനം 3 ജിബി വച്ച്‌ 365 ദിവസത്തേക്കും ലഭിക്കും.

Related Articles

Back to top button