IndiaLatest

പെട്രോള്‍, ഡീസല്‍ വില വീണ്ടും ഉയര്‍ന്നു

“Manju”

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ (ഐഒസിഎല്‍) കണക്കുകള്‍ പ്രകാരം മാര്‍ച്ച്‌ 26 ശനിയാഴ്ച പെട്രോളിനും ഡീസലിനും (petrol, diesel prices) യഥാക്രമം 70 പൈസയും 80 പൈസയും വര്‍ദ്ധിച്ചു.
കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഇത് നാലാമത്തെ വര്‍ദ്ധനവാണ്. മാര്‍ച്ച്‌ 22 മുതല്‍ (മാര്‍ച്ച്‌ 24 ഒഴികെ) എണ്ണക്കമ്ബനികള്‍ പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിക്കുന്നത് തുടരുകയാണ്.

പെട്രോള്‍, ഡീസല്‍ വിലകളില്‍ ലിറ്ററിന് 80 പൈസ വര്‍ദ്ധിപ്പിച്ച്‌ മാര്‍ച്ച്‌ 22 ന് 137 ദിവസത്തെ റെക്കോഡ് നിരക്ക് പരിഷ്‌ക്കരണ ഇടവേള അവസാനിച്ചു, തുടര്‍ന്നുള്ള ദിവസങ്ങളിലും ആനുപാതിക വര്‍ധനവുണ്ടായി.

മാര്‍ച്ച്‌ 26ന് ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോളിന്റെ വില ലിറ്ററിന് 98.61 രൂപയായി ഉയര്‍ന്നപ്പോള്‍ ഡീസല്‍ ലിറ്ററിന് 89.87 രൂപയായി എന്ന് സംസ്ഥാന ഇന്ധന ചില്ലറ വ്യാപാരികളുടെ വില വിജ്ഞാപനം വ്യക്തമാക്കുന്നു.

അതേസമയം, മുംബൈയില്‍ പെട്രോളിന് 84 പൈസ വര്‍ദ്ധിച്ച്‌ 113.35 രൂപയായപ്പോള്‍ ചെന്നൈയില്‍ 76 പൈസ വര്‍ദ്ധിച്ച്‌ 104.43 രൂപയായി. കൊല്‍ക്കത്തയില്‍ നിരക്ക് 107.18 രൂപയില്‍ നിന്ന് 108.01 രൂപയായി ഉയര്‍ന്നു (83 പൈസ വര്‍ദ്ധനവ്).

നവംബര്‍ 4 മുതല്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ മരവിപ്പിച്ചിരുന്നു. ഈ കാലയളവില്‍ അസംസ്കൃത എണ്ണയുടെ വില ബാരലിന് 30 ഡോളര്‍ വര്‍ദ്ധിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലത്തിന് ശേഷം (മാര്‍ച്ച്‌ 10ന് ശേഷമുള്ള) നിരക്ക് പരിഷ്‌കരണം പ്രതീക്ഷിച്ചിരുന്നെങ്കിലും അത് ഉടനെ ഉണ്ടായില്ല.

2022 മാര്‍ച്ച്‌ 26-ലെ രാജ്യത്തെ പ്രധാന നഗരങ്ങളിലെ പെട്രോള്‍ വില

ഡല്‍ഹി: ₹98.61/ലിറ്റര്‍
മുംബൈ: ₹113.35/ലിറ്റര്‍
കൊല്‍ക്കത്ത: ₹108.01/ലിറ്റര്‍
ഗുരുഗ്രാം: ₹99.08/ലിറ്റര്‍
നോയിഡ: ₹98.68/ലിറ്റര്‍
ചെന്നൈ: ₹104.43/ലിറ്റര്‍
ചണ്ഡീഗഡ്: ₹98.06/ലിറ്റര്‍
ബെംഗളൂരു: ₹103.93/ലിറ്റര്‍
ഹൈദരാബാദ്: ₹111.80/ലിറ്റര്‍

2022 മാര്‍ച്ച്‌ 26-ലെ ഡീസല്‍ വില

ഡല്‍ഹി: ₹89.87/ലിറ്റര്‍
മുംബൈ: ₹97.55/ലിറ്റര്‍
കൊല്‍ക്കത്ത: ₹93.01/ലിറ്റര്‍
ഗുരുഗ്രാം: ₹90.30/ലിറ്റര്‍
നോയിഡ: ₹90.21/ലിറ്റര്‍
ചെന്നൈ: ₹94.47/ലിറ്റര്‍
ചണ്ഡീഗഡ്: ₹84.50/ലിറ്റര്‍
ബെംഗളൂരു: ₹88.14/ലിറ്റര്‍
ഹൈദരാബാദ്: ₹98.10/ലിറ്റര്‍

Related Articles

Back to top button