KeralaLatest

ശബരിമല ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ നിര്‍ബന്ധം

“Manju”

മണ്ഡലമകര വിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. കൊറോണ നിയന്ത്രണങ്ങള്‍ക്ക് ശേഷമുള്ള ആദ്യ തീര്‍ത്ഥാടനമാകും ഇത്. ശബരിമല ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ നിര്‍ബന്ധമാണ്. 12 സ്ഥലങ്ങളില്‍ തത്സമയ ബുക്കിങ്ങിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. നിലയ്‌ക്കലില്‍ മാത്രം 10 കൗണ്ടറുകള്‍ തുറക്കും. ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ സാധിക്കാത്തവര്‍ക്കാണ് തത്സമയ ബുക്കിങ്. ബുക്കിങ്ങിന് ഫീസില്ല. രേഖകള്‍ പമ്ബ ആഞ്ജനേയ ഓഡിറ്റോറിയത്തില്‍ പോലീസ് പരിശോധിക്കും. ആറു വയസില്‍ താഴെയുള്ളവര്‍ക്ക് ബുക്കിംങ്ങ് ആവശ്യമില്ല.

sabarimalaonline.org എന്ന വെബ്‌സൈറ്റില്‍ പേര്, ജനന തീയതി, മേല്‍വിലാസം, പിന്‍കോഡ്, തിരിച്ചറിയല്‍ രേഖ, സ്‌കാന്‍ ചെയ്ത ഫോട്ടോ, ഫോണ്‍ നമ്പര്‍ എന്നിവ നല്‍കണം. മെയില്‍ ഐഡി നല്‍കി പാസ് വേഡ് സൃഷ്ടിക്കണം. ഇതു വീണ്ടും ഉറപ്പാക്കിയശേഷം നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുകയാണെന്ന് സാക്ഷ്യപ്പെടുത്തി ബോക്‌സില്‍ ടിക്ക് ചെയ്യണം. ഫോണ്‍ നമ്പറിലേക്ക് ഒടിപി ലഭിക്കും. ഇത് സൈറ്റില്‍ നല്‍കിയാല്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകും.

വെബ്‌സൈറ്റിലെ ലോഗിന്‍ ബട്ടണില്‍ ക്ലിക്ക് ചെയ്ത് നേരത്തെ സെറ്റ് ചെയ്ത ഇമെയില്‍ ഐഡിയും പാസ് വേഡും നല്‍കി ലോഗിന്‍ ചെയ്യണം. വിന്‍ഡോയില്‍ വെര്‍ച്വല്‍ ക്യൂ ബട്ടണ്‍ അമര്‍ത്തിയാല്‍ ദര്‍ശന സമയം തിരഞ്ഞെടുക്കാവുന്നതാണ്. 10 പേരെ ഒരു അക്കൗണ്ടില്‍ ബുക്ക് ചെയ്യാം. വ്യക്തിഗത വിവരങ്ങള്‍ കൃത്യമാകണം. ഇതിനായി ആഡ് പില്‍ഗ്രിംഎന്ന ബട്ടണ്‍ അമര്‍ത്തുക. ഒരോ വ്യക്തിയുടെയും ഫോണ്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ നല്‍കണം. ദര്‍ശനത്തിന് ഉദ്ദേശിക്കുന്ന ദിവസവും സമയവും നല്‍കണം. ഇതോടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായെന്ന സന്ദേശം മൊബൈലില്‍ ലഭിക്കും. കൂപ്പണ്‍ പ്രിന്റ് ചെയ്ത് കൈയില്‍ കരുതണം.

Related Articles

Back to top button