LatestThiruvananthapuram

തമിഴ് സത്യവാചകപ്പിഴവ്: 3 പേര്‍ക്കെതിരെ നടപടി

“Manju”

തിരുവനന്തപുരം: ദേവികുളം എം.എല്‍.എ എ. രാജയുടെ തമിഴ് സത്യപ്രതിജ്ഞാ വാചകത്തിലെ പരിഭാഷയില്‍ പിശകു വന്നതിന് നിയമ വകുപ്പിലെ മുന്‍ സീനിയര്‍ തമിഴ് ട്രാന്‍സ്ലേറ്റര്‍ ഡോ.ഡി.തങ്കരാജില്‍ നിന്ന് ആറ് മാസം 500 രൂപ വീതം പിഴയീടാക്കാനും ട്രാന്‍സ്ലേറ്റര്‍മാരായ വി. വിനോദ്, എസ്. ഭൂമി എന്നിവരെ താക്കീത് ചെയ്യാനും സര്‍ക്കാര്‍ തീരുമാനിച്ചു. നിയമവകുപ്പിലെ ആഭ്യന്തര പരിശോധനയുടെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.

പിശക് മൂലം സത്യപ്രതിജ്ഞ അസാധുവായതിനാല്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നു. സത്യപ്രതിജ്ഞ സാധുവാകാതെ സഭാ സിറ്റിംഗില്‍ പങ്കെടുത്തതിന് എം.എല്‍.എയില്‍ നിന്ന് ഓരോ സിറ്റിംഗിനും 500 രൂപ വീതം പിഴയീടാക്കിയിരുന്നു.

Related Articles

Back to top button