LatestThiruvananthapuram

ഈസ്റ്റര്‍ പ്രത്യാശയുടെ സന്ദേശം; ആശംസയുമായി മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം : എല്ലാവര്‍ക്കും ഈസ്റ്റര്‍ ദിന ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം ആശംസകള്‍ നേര്‍ന്നത്. ഈസ്റ്റര്‍ എന്നത് പ്രത്യാശയുടെ സന്ദേശമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഈസ്റ്റര്‍ പകരുന്നത് പ്രത്യാശയുടെ സന്ദേശമാണ്. സമൃദ്ധിയും സമാധാനവും പുലരുന്ന നാളെയിലേയ്‌ക്കുള്ള യാത്രയില്‍ ഈസ്റ്ററിന്റെ സന്ദേശം നമുക്ക് പ്രചോദനമാകട്ടെ. അനീതിയും അസമത്വവും ഇല്ലായ്മ ചെയ്യാനുള്ള പോരാട്ടങ്ങള്‍ക്ക് ക്രിസ്തുവിന്റെ സ്‌നേഹവും ത്യാഗവും ഊര്‍ജ്ജം പകരും. സന്തോഷവും പ്രതീക്ഷയും സമാധാനവും നിറഞ്ഞതാകട്ടെ ഈ ദിനം. ഏവര്‍ക്കും ഹൃദയപൂര്‍വം ഈസ്റ്റര്‍ ആശംസകള്‍ നേരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ക്രൈസ്തവ വിശ്വാസികള്‍ക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. നോമ്പാചരണത്തിന്റെ വിശുദ്ധിയോടെ ക്രൈസ്തവ വിശ്വാസികള്‍ സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും തിരുനാളായ ഈസ്റ്റര്‍ ആഘോഷിക്കുകയാണ്. ഏവര്‍ക്കും സ്‌നേഹം നിറഞ്ഞ ഈസ്റ്റര്‍ ആശംസിക്കുന്നതായും ഉമ്മന്‍ ചാണ്ടി ഫേസ്ബുക്കില്‍ കുറിച്ചു.

 

Related Articles

Back to top button