IndiaLatest

ഇന്ന് ദിവ്യപൂജാസമര്‍പ്പണം

“Manju”

 

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമത്തില്‍ ഇന്ന് ദിവ്യപൂജാ സമര്‍പ്പണം. താമര പര്‍ണ്ണശാലയില്‍ വൈകിട്ട് 4.30 മുതല്‍ 5.30 വരെ പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങളുകളും പുഷ്പാഞ്ജലിയും നടക്കും. സന്യാസി സന്യാസിനിമാരും ബ്രഹ്മചാരി ബ്രഹ്മചാരിണികളും ആത്മബന്ധുക്കളും പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ ഭക്തിനിര്‍ഭരമായി സംബന്ധിക്കും. 1999 മെയ് 6 ന് വൈകിട്ട് 9.20 ന് ശേഷമാണ് നവജ്യോതി ശ്രീകരുണാകരഗുരു ആദിസങ്കല്പത്തില്‍ ലയിച്ചത്. അന്നേദിവസം ശാന്തിഗിരി പരമ്പര നവഒലി ജ്യോതിര്‍ദിനമായി ആഘോഷിക്കുന്നു. 

മെയ് 7 ന് വൈകിട്ട് 4.30 ന് ശേഷമാണ് ഗുരുവിന്റെ ഭൗതീകദേഹം പ്രകൃതിയില്‍ ലയിച്ചത്, പ്രസ്തുത സമയമാണ് ശാന്തിഗിരി പരമ്പര ദിവ്യപൂജാ സമര്‍പ്പണമായി എല്ലാവര്‍ഷവും നവഒലി ജ്യോതിര്‍ദിനത്തോടൊപ്പം ആചരിക്കുന്നത്. അന്നേദിവസം കേന്ദ്രാശ്രമത്തിലും ആശ്രമം ബ്രാഞ്ചുകളിലും പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകളും അന്നദാനവും നടക്കും. ഇതോടെ ഈ വര്‍ഷത്തെ നവഒലി ജ്യോതിര്‍ദിനം – സര്‍വ്വമംഗള സുദിനം – ആഘോഷങ്ങള്‍ക്ക് പരിസമാപ്തിയാകും.

Related Articles

Back to top button